പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരുടെയും മക്കളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. മകൻ കാളിദാസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതോടെ മകൾ മാളവികയുടെ സിനിമാപ്രവേശനത്തെ കുറിച്ചാണ് പ്രേക്ഷകരുടെ ചോദ്യം. എന്നാൽ സിനിമയേക്കാൾ തനിക്ക് മോഡലിംഗ് ആണ് താൽപ്പര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലയെന്നുമാണ് മാളവിക ഒരു അഭിമുഖത്തിൽ പറഞ്ഞത്.
Read more: ചെന്നൈയിലെ വീട് പരിചയപ്പെടുത്തി കാളിദാസ് ജയറാം; വീഡിയോ
അടുത്തിടെ ചില സാരി പരസ്യങ്ങളിലും ടെലിവിഷൻ പരസ്യങ്ങളിലുമൊക്കെ മോഡലായി മാളവിക എത്തുകയും ചെയ്തിരുന്നു. നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ മാളവികയുടെ ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ചുവന്ന കാഞ്ചീപുരം സാരിയിൽ അതിമനോഹരിയായാണ് മാളവിക ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
Vedaa, Nine Star branded bridal Kanjivarams from Vedhika!
@malavika.jayaram is seen in a resplendent red kanjivaram…
Posted by Vedhika on Wednesday, December 2, 2020
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
തമിഴില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയുടെ ഒരു കടുത്ത ആരാധികയാണ് താൻ എന്നും ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ മാളവിക പറഞ്ഞിരുന്നു. മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദന് ഒപ്പം ആണെന്നും അതിനൊരു കാരണം ഉണ്ടെന്നും തന്റെ ഉയരത്തിനും തടിയ്ക്കും കറക്ടായ മലയാളത്തിലെ നടന് ഉണ്ണി മുകുന്ദന് ആണെന്നുമാണ് മാളവിക പറഞ്ഞത്.
മലബാർ ഗോൾഡിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. പരസ്യചിത്രങ്ങളില്‍ ആദ്യമായാണ് അഭിനയിക്കുന്നതെന്നും സ്റ്റില്‍സ് ധാരാളം എടുത്തിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ സജീവ സാന്നിധ്യമാണ് മാളവിക ജയറാം.
മാളവികയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് മാളവികയുടെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളും ചൂട് പിടിച്ചിരുന്നു. അപ്പോള്‍ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ജയറാം തന്നെ രംഗത്തെത്തിയിരുന്നു.
View this post on Instagram
“മാളവികയുടെ ആ ചിത്രം ഒരു അടുത്ത കുടുംബ സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ ആരോ എടുത്തതാണ്. പിന്നീടത് സമൂഹമാധ്യമത്തിലിട്ടു. വളരെ യാദൃശ്ചികമായിട്ട് സംഭവിച്ചതാണത്. അഭിനയിക്കാനുളള ആഗ്രഹം മാളവിക ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. ആരും സിനിമ ചെയ്യാനായി അവളെ സമീപിക്കുകയോ ചെയ്തിട്ടില്ല. ബിരുദം പൂർത്തിയാക്കിയ മാളവിക സ്പോര്‍ട്സ് മാനേജ്മന്റ്മായി ബന്ധപ്പെട്ട കോഴ്സ് പഠിക്കാൻ പുറത്തേക്ക് പോകാൻ തയാറെടുക്കുകയാണ്,” എന്നായിരുന്നു ജയറാം അന്ന് പറഞ്ഞത്.
Read More: അവസരം കിട്ടിയാൽ അഭിനയിക്കാൻ മോഹം ഈ മലയാളി നടനൊപ്പം; മാളവിക ജയറാം മനസ് തുറക്കുന്നു
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook