അച്ഛനും അമ്മയ്ക്കും പിറകെ ചേട്ടൻ കാളിദാസനും അഭിനയലോകത്തേക്ക് ഇറങ്ങിയപ്പോഴും സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു പാർവ്വതിയുടെ ജയറാമിന്റെയും മകൾ മാളവിക എന്ന ചക്കി. പൊതുപരിപാടികളിലും അച്ഛന്റെ ഇന്റർവ്യൂകളിലെ കുടുംബചിത്രങ്ങളിലും മാത്രം പ്രത്യക്ഷപ്പെടുന്ന മുഖം. എന്നാൽ ഇപ്പോഴിതാ, മോഡലിംഗ് രംഗത്തേക്ക് കടന്ന് ജീവിതത്തിലെ മറ്റൊരു അധ്യായം കൂടി തുറക്കുകയാണ് മാളവിക.
ഒരു ടെക്സ്റ്റൈൽ ബ്രാൻഡിന്റെ മോഡലായി പ്രത്യക്ഷപ്പെടുകയാണ് മാളവിക. തന്റെ ജീവിതത്തിലെ പുതിയ മൈൽസ്റ്റോണിനെ കുറിച്ചുള്ള വിശേഷങ്ങൾ ദീപാവലി ദിനത്തിൽ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ മാളവിക പങ്കുവച്ചു. ബ്രൈഡൽ ബനാറസി സാരികളുടെ മോഡലായാണ് മാളവിക എത്തുന്നത്.
പഴയ ലുക്കിൽ നിന്നും ഏറെ മാറ്റങ്ങളോടെയാണ് മാളവിക ചിത്രത്തിൽ എത്തുന്നത്. അച്ഛനും ചേട്ടനും പിറകെ മാളവികയും ശരീരഭാരം കുറച്ച് സ്ലിമ്മായിട്ടുണ്ട്. കാളിദാസനെ പോലെ അധികം വൈകാതെ സിനിമയിലും മാളവികയെ കാണാൻ കഴിയുമോ എന്നാണ് ആരാധകരുടെ ചോദ്യം.
Read more: നിങ്ങ മമ്മൂട്ടിക്ക് പഠിക്കുവാണോ? ജയറാമിനോട് ആരാധകൻ