ജയറാമിന്റെ ആനപ്രേമവും ചെണ്ടമേളത്തോടുള്ള പ്രിയവുമൊക്കെ മലയാളികൾക്ക് പുത്തരിയല്ല. എന്നാൽ ഇപ്പോഴിതാ, താരത്തിന്റെ പശുസ്നേഹമാണ് വാർത്തകളിൽ നിറയുന്നത്. പെരുമ്പാവൂരിന് അടുത്ത് തോട്ടുവയിലെ ജയറാമിന്റെ ആനന്ദ് ഫാമിനെ കുറിച്ചുള്ള വാർത്തകൾ ആരിലും കൗതുകമുണർത്തും. അധികമാർക്കും അറിയാതെ ഈ ഫാം സംരക്ഷിച്ചുവരികയായിരുന്നു ജയറാം. അച്ഛന്റെ ഫാമിനെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നത് മകൻ കാളിദാസാണ്. കാളിദാസ് ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

മുത്തശ്ശി ആനന്ദവല്ലി അമ്മാളിന്റെ പേരാണ് ജയറാം ഫാമിന് നൽകിയിരിക്കുന്നത്. പത്തുവർഷം മുൻപ് അഞ്ചു പശുക്കളുമായി തുടങ്ങിയ ഈ ഫാമിൽ ഇപ്പോൾ അമ്പതോളം പശുക്കളാണ് ഉള്ളത്. പ്രതിദിനം 300 ലിറ്ററോളം പാലും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പശുക്കൾക്കു വേണ്ട പുല്ലും ഇവിടെതന്നെ കൃഷി ചെയ്യുന്നു. പശുക്കളെ കെട്ടിയിട്ട് വളർത്താൻ ഇഷ്ടപ്പെടാത്ത താരം അവയ്ക്ക് സ്വതന്ത്രമായി മേയാനുള്ള സൗകര്യവും ഫാമിൽ ഒരുക്കിയിട്ടുണ്ട്.

Jayaram, ജയറാം, Jayaram cattle farm, Jayaram cattle farm perumbavoor, Indian express malayalam, IE malayalam,

കൃഷ്ണഗിരി, ഹൊസൂർ, ബെംഗളൂരു എന്നിവിടങ്ങളിലെല്ലാം പോയി നേരിട്ട് കണ്ടാണ് പശുക്കളെ വാങ്ങിയതെന്നും ജയറാം പറയുന്നു. ഡച്ച് മേഖലകളിലുള്ള ഹോസ്റ്റൈൻ ഫ്രീഷ്യൻ (എച്ച്എഫ്) ഇനത്തിലുള്ള പശുക്കളും ഈ ഫാമിലുണ്ട്.

കേരള ഫീഡ്സിന്റെ മാതൃകാ ഫാമായി ജയറാമിന്റെ ആനന്ദ് ഫാം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. കേരള ഫീഡ്സിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ജയറാം.

Read more: കാവലായി ഇനി ബെൻ ഇല്ല; പ്രിയപ്പെട്ടവന് വിട നൽകി ജയറാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook