scorecardresearch
Latest News

കലാഭവന്റെ കുട്ടി; ജയറാമിന്റെ ആദ്യകാല അഭിമുഖം കാണാം

1988ൽ കലാഭവൻ ട്രൂപ്പിനൊപ്പം ഖത്തറിലെത്തിയപ്പോൾ എടുത്ത ഇന്റർവ്യൂവിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

Jayaram, Happy Birthday Jayaram, Jayaram birthday, Jayaram first interview, Jayaram kalabhavan, Kalidas Jayaram, Malavika Jayaram, Jayaram daughter, Jayaram family photos, IE Malayalam, Indian express Malayalam, ജയറാം, കാളിദാസ് ജയറാം, ജയറാം മകൾ, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

Happy Birthday Jayaram: കുടുംബപ്രേക്ഷകരുടെ പ്രിയതാരം ജയറാമിന്റെ 56-ാം ജന്മദിനമായിരുന്നു ഡിസംബർ 10ന്. മിമിക്രി രംഗത്തു നിന്നു നിന്നും സിനിമയിലെത്തിയ ജയറാം സംവിധായകൻ പദ്മരാജന്റെ കണ്ടെത്തലായിരുന്നു. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത ‘അപരൻ’ എന്ന ചിത്രത്തിലൂടെയാണ് ജയറാം നായകനായി അരങ്ങേറ്റം കുറിച്ചത്. അനായാസമായി ഹാസ്യം കൈകാര്യം ചെയ്യുന്ന ജയറാം വളരെ പെട്ടെന്ന് തന്നെ കുടുംബസദസ്സുകളുടെ പ്രിയനായകനായി മാറി.

ജയറാമിന്റെ ആദ്യകാല അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. 1988ൽ കലാഭവൻ ട്രൂപ്പിനൊപ്പം ഖത്തറിലെത്തിയ ജയറാമുമായി എവിഎം ഉണ്ണി നടത്തിയ അഭിമുഖമാണ് ഇത്.

കൊച്ചിൻ കലാഭവൻ മലയാള സിനിമയ്ക്കു നൽകിയ സംഭാവനകളിൽ ഒന്നാണ് നടൻ ജയറാം. സിദ്ദിഖ് (സംവിധായകൻ), ലാൽ, ദിലീപ്, കലാഭവൻ മണി, എൻ എഫ് വർഗീസ്, സൈനുദ്ദീൻ, ഹരിശ്രീ അശോകൻ, നാദിർഷ, സലിം കുമാർ, അബി എന്നിവരെയൊക്കെ പോലെ കലാഭവന്റെ കുട്ടി എന്നു വിശേഷിപ്പിക്കാവുന്ന പ്രതിഭയാണ് ജയറാമും.

കത്തോലിക്കാ സഭയിലെ സി.എം.ഐ സന്യാസ സഭാംഗമായിരുന്ന ഫാ. അബേച്ചനാണ് 1969 ൽ കലാഭവൻ എന്ന കലാ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്. മിമിക്സ് പരേഡും ഗാനമേളയുമാണ് കലാഭവനെ ആഗോള പ്രശസ്തമാക്കിയത്. കലാഭവനിൽ നിന്നും നിരവധി പ്രതിഭകളാണ് പിൽക്കാലത്ത് സിനിമയിലെത്തിയത്. കലാഭവൻ ഷാജോൺ, നാരായണൻകുട്ടി, തെസ്നി ഖാൻ, ബിന്ദു പണിക്കർ, മച്ചാൻ വർഗീസ്, കലാഭവൻ നവാസ്, കലാഭവൻ സന്തോഷ്, കലാഭവൻ പ്രജോദ്, കെ.എസ്. പ്രസാദ് തുടങ്ങി മലയാളസിനിമയിലെ കലാഭവൻ താരങ്ങളുടെ സാന്നിധ്യം വളരെ വലുതാണ്.

Read more: ചെന്നൈയിലെ വീട് പരിചയപ്പെടുത്തി കാളിദാസ് ജയറാം; വീഡിയോ

തുടക്കത്തിൽ തന്നെ ഏറെ കലാമൂല്യമുള്ളതും ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് ജയറാമിനെ മലയാളത്തിലെ മുൻനിര നായകനിരയിലേക്ക് ഉയർത്തിയത്. മൂന്നാം പക്കം (1988), മഴവിൽക്കാവടി (1989), കേളി (1991) തുടങ്ങി നിരവധിയേറെ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങൾ കുടുംബസദസ്സുകളുടെ പ്രിയതാരമായി ജയറാമിനെ മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ പലതും അക്കാലത്തെ തിയേറ്റർ ഹിറ്റുകളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങൾ, സന്ദേശം, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയവയെല്ലാം ഉദാഹരണം.

മലയാളത്തിനപ്പുറത്തേക്ക് തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ജയറാമിന് സാധിച്ചു. ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതുമാത്രം. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു. കമൽഹാസനുമായി ഊഷ്മളമായൊരു സൗഹൃദം സൂക്ഷിക്കുന്ന താരം കൂടിയാണ് ജയറാം.

Read more: നിങ്ങ മമ്മൂട്ടിക്ക് പഠിക്കുവാണോ? ജയറാമിനോട് ആരാധകൻ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Jayaram birthday first interview throwback video