മലയാളികള്‍ക്കു ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പാര്‍വ്വതിയും ജയറാമും. ഇരുവരും ഒന്നിച്ചെത്തുന്ന പരിപാടികളും വേദികളും ആരാധകർക്കും ഏറെ പ്രിയപ്പെട്ടതാണ്. താരദമ്പതികളുടെ പുതിയൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ഒരു വേദിയിൽ നിറച്ചിരിയോടെയിരിക്കുന്ന ജയറാമിനെയും പാർവതിയേയുമാണ് ചിത്രത്തിൽ കാണാനാവുക.
1988 ല്‍ പുറത്തിറങ്ങിയ ‘ അപരന്‍’ എന്ന ചിത്രത്തിലാണ് പാര്‍വ്വതിയും ജയറാമും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. പിന്നീട് ശുഭയാത്ര, പാവക്കൂത്ത്, തലയണമന്ത്രം തുടങ്ങി അനവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ ജയറാം-പാര്‍വ്വതി താരജോഡി ഏറ്റെടുക്കുകയായിരുന്നു. പ്രണയത്തിലായിരുന്ന ഇവര്‍ 1992 സെപ്തംബര്‍ 7 നാണ് വിവാഹിതരാകുന്നത്.
വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുന്ന പാര്‍വ്വതി നൃത്ത വേദികളിലും, ടി വി പരിപാടികളിലും ഇടയ്ക്കു പ്രത്യക്ഷപ്പെടാറുണ്ട്. മണിരത്‌നത്തിന്റെ ‘ പൊന്നിയില്‍ സെല്‍വന്‍’ ആണ് ജയറാമിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം . മക്കളായ കാളിദാസനും, മാളവികയ്ക്കുമൊപ്പം ചെന്നൈയിലാണ് ഇരുവരും താമസിക്കുന്നത്.