/indian-express-malayalam/media/media_files/uploads/2018/04/Jayaraj.jpg)
കോഴിക്കോട്: തന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രം കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് രോഗത്തെക്കുറിച്ചായിരിക്കുമെന്ന് സംവിധായകന്‍ ജയരാജ്. 'രൗദ്രം' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
നവരസ പരമ്പരയിലെ ആറാമത്തെ ചിത്രമായ 'ഭയാനക'ത്തെ കുറിച്ച് സംസാരിക്കാന്‍ കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് നിപ്പയെ കുറിച്ചു താന്‍ സിനിമയെടുക്കാന്‍ പോകുന്ന കാര്യം ജയരാജ് അറിയിക്കുന്നത്. രഞ്ജി പണിക്കര്‍ കേന്ദ്രകഥാപാത്രമായെത്തിയ 'ഭയാനകം' എന്ന ചിത്രത്തിലൂടെ ജയരാജിനെ തേടി രണ്ടു ദേശീയ അവാര്‍ഡുകളാണ് എത്തിയത്. മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിനു പുറമേ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും 'ഭയാനകം' സ്വന്തമാക്കി.
'ശാന്തം', 'കരുണം', 'ഭീഭത്സം', 'അത്ഭുതം', 'വീരം', 'ഭയാനകം' എന്നീ ചിത്രങ്ങളുടെ ശ്രേണിയിലേക്കാണ് 'രൗദ്രം' എത്തുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സിനിമാ മേഖലയില്‍ നടക്കുന്ന പ്രശ്‌നങ്ങളല്ല മറിച്ച് സമൂഹത്തിലെ പ്രശ്‌നങ്ങളാണ് തന്നെ ഏറെ ബാധിക്കുന്നതെന്ന് ജയരാജ് പറഞ്ഞു. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചറിഞ്ഞപ്പോള്‍ അതില്‍ ഒരു സിനിമയ്ക്കുള്ള ബീജമുണ്ടെന്ന് താന്‍ മനസിലാക്കി എന്ന് അദ്ദേഹം പറഞ്ഞു. നിപ്പയെ കുറിച്ചുള്ള ചിത്രം രൗദ്രരസത്തില്‍ ഒരുക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും തുടര്‍ പഠനങ്ങള്‍ക്കായി വീണ്ടും കോഴിക്കോട്ടേക്ക് വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.