scorecardresearch
Latest News

‘തായ്: പുരട്ചി തലൈവി’ ജയലളിതയുടെ ജീവിതം വെള്ളിത്തിരയില്‍

തെന്നിന്ത്യന്‍ താരം രമ്യാ കൃഷ്ണന്‍ ചിത്രത്തില്‍ ജയലളിതയായി എത്തുമെന്ന സൂചനകളുണ്ട്.

‘തായ്: പുരട്ചി തലൈവി’ ജയലളിതയുടെ ജീവിതം വെള്ളിത്തിരയില്‍

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമയൊരുങ്ങുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ടെന്നും 2018 ജനുവരി അവസാനമോ, ഫെബ്രുവരി ആദ്യമോ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ആദിത്യ ഭരത്വാജ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘തായ്: പുരട്ചി തലൈവി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

സിനിമാ നടിയില്‍ നിന്നും രാജ്യം കണ്ട ഏറ്റവും ശക്തരായ രാഷ്ട്രീയക്കാരുടെ നിരയിലേക്കുയര്‍ന്ന ജയലളിതയുടെ ജീവിത യാത്രയായിരിക്കും ചിത്രത്തില്‍ ഉണ്ടാകുകയെന്ന് അദിത്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചിത്രത്തില്‍ ആരായിരിക്കും ജയലളിതയെ അവതരിപ്പിക്കുകയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും സിനിമയിലെ അഭിനേതാക്കളെയെല്ലാം ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തെന്നിന്ത്യന്‍ താരം രമ്യാ കൃഷ്ണന്‍ ചിത്രത്തില്‍ ജയലളിതയായി എത്തുമെന്ന സൂചനകളുണ്ട്.

കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് ആശുപത്രിയില്‍ വച്ച് ജയലളിത അന്തരിച്ചത്. സെപ്റ്റംബര്‍ 22ന് കടുത്ത പനിയും നിര്‍ജലീകരണവും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്. 75 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലായിരുന്നു മരണം. പിന്നീട് തമിഴ്‌നാട് രാഷ്ട്രീയം ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് വരുന്നത്. അണ്ണാ ഡിഎംകെ രണ്ടായി പിളരുകയും ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ അണ്ണാ ഡിഎംകെ വിമത സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന്‍ വിജയിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് സിനിമയുടെ ചിത്രീകരണം നടത്തുക എന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Jayalalithaa biopic in the works titled thaai puratchi thalaivi