നടൻ കൃഷ് ജെ.സത്താർ (ഉണ്ണികൃഷ്ണന് സത്താര്‍) വിവാഹിതനായി. നബീല്‍ സരൂഷിയുടെയും കമലേശ്വരി നബീലിന്റയും മകളായ സൊനാലിയാണ് വധു. അന്തരിച്ച നടൻ സത്താറിന്റെയും നടി ജയഭാരതിയുടെയും മകനാണ് കൃഷ്.
Read Also: കല്യാണപ്പിറ്റേന്ന്; സന്തോഷചിത്രങ്ങളുമായി ഭാമയും പാർവതിയും
ചെന്നൈ ഐടിസി ഗ്രാന്റിൽ നടന്ന വിവാഹ ചടങ്ങുകളിൽ മലയാള സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുത്തു. മമ്മൂട്ടി, സുരേഷ് ഗോപി, മേനക, വിധുബാല, കെപിഎസി ലളിത് എന്നിവർ വധൂവരന്മാർക്ക് ആശംസ നേരാനെത്തി.
മോഹൻലാൽ നായകനായ ‘ലേഡീസ് ആൻഡ് ജെന്റിൽമാൻ’ എന്ന ചിത്രത്തിലൂടെയാണ് കൃഷ് അഭിനയരംഗത്തേക്കെത്തിയത്. ‘ടു നൂറാ വിത്ത് ലവ്’ സിനിമയിൽ മംമ്ത മോഹൻദാസിന്റെ നായകനായി. ’22 ഫീമെയിൽ കോട്ടയം’ സിനിമയുടെ തമിഴ് റീമേക്കായ ‘മാലിനി 22 പാളയംകോട്ടൈ’ ചിത്രത്തിലും ഇതിന്റെ തെലുങ്ക് പതിപ്പിലും അഭിനയിച്ചിട്ടുണ്ട്.