scorecardresearch

ചലച്ചിത്ര താരം ജയപ്രദക്ക് ആറു മാസം തടവും 5000 രൂപ പിഴയും

ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയേറ്ററില്‍ ജീവനക്കാരുടെ ഇഎസ്‌ഐ ഫണ്ട് അടക്കാത്തതിലാണ് ഉത്തരവ്

ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയേറ്ററില്‍ ജീവനക്കാരുടെ ഇഎസ്‌ഐ ഫണ്ട് അടക്കാത്തതിലാണ് ഉത്തരവ്

author-image
Entertainment Desk
New Update
Jayaprada | jayaprada jail | ജയപ്രദ

തിയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്

നടിയും മുന്‍ എംപിയുമായ ജയപ്രദക്ക് ആറു മാസം തടവ് ശിക്ഷ. ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയേറ്ററില്‍ ജീവനക്കാരുടെ ഇഎസ്‌ഐ ഫണ്ട് അടക്കാത്തതിലാണ് ആറു മാസം തടവും 5000 രൂപ പിഴയും കോടതി വിധിച്ചത്. ചെന്നൈ എഗ്‌മോര്‍ കോടതിയുടേതാണ് ഉത്തരവ്.

Advertisment

അണ്ണാശാലയിലെ ജയപ്രദയുടെ തിയേറ്ററില്‍ ജീവനക്കാരുടെ ഇഎസ്‌ഐ (എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ്) ഫണ്ട് സംസ്ഥാന ഇന്‍ഷുറന്‍സ് കോര്‍പ്പറേഷിനില്‍ അടച്ചില്ല എന്നതായിരുന്നു ആരോപണം. ഇതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനിയാണ് പരാതി നല്‍കിയത്. രാംകുമാര്‍, രാജ്ബാബു എന്നിവര്‍ക്കൊപ്പം 10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജയപ്രദ തിയേറ്റര്‍ നടത്തിയിരുന്നത്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ തിയേറ്ററിന്‌റെ പേരിലാണ് ശിക്ഷ. ഇതിനെതിരെ 3 വട്ടം ജയപ്രദ ഹൈക്കോടതിക്ക് ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി അത് തള്ളി.

ഒരു കാലഘട്ടത്തില്‍ ഹിന്ദി, തെലുങ്ക് ചലച്ചിത്ര മേഖലയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ച നടിമാരിലൊരാളായിരുന്നു ജയപ്രദ. 280 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മോഹലാലിനൊപ്പം പ്രണയം, ദേവതൂതന്‍ എന്ന ചിത്രങ്ങളിലും അവര്‍ വേഷമിട്ടിരുന്നു. തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയ രംഗത്ത് കടന്ന് വന്ന ജയപ്രദ 1996 മുതല്‍ 2002 വരെ രാജ്യസഭാംഗമായിരുന്നു. 2004 മുതല്‍ 2014 വരെ ലോക്‌സഭാംഗം, 2019 ല്‍ ബി ജെ പിയില്‍ ചേര്‍ന്നു.

Actress Theatre

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: