Jaya Jaya Jaya Jaya Hey OTT: ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ‘ജയ ജയ ജയ ജയ ഹേ’ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക.
ഒക്ടോബർ 28നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. സമൂഹം അഡ്രസ്സ് ചെയ്യപ്പെടേണ്ട ചില വിഷയങ്ങളെ നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച ചിത്രത്തിന് തിയേറ്ററിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴും ചിത്രം വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ബേസിലിനും ദർശനയ്ക്കുമൊപ്പം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായെത്തിയ അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, ആനന്ദ് മന്മഥൻ, ചിത്രത്തിലെ അമ്മ വേഷം ചെയ്ത കനകം, ഉഷ ചന്ദ്രബാബു തുടങ്ങിയവരുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു.