scorecardresearch

Jaya Jaya Jaya Jaya He - Autorickshawkkarante Bharya- Kumari Review Release Live Updates: ജയ ജയ ജയ ജയഹെയും കുമാരിയും ഓട്ടോറിക്ഷക്കാരന്റെ ഭാര്യയും തിയേറ്ററുകളിൽ; ആദ്യപ്രതികരണങ്ങളിങ്ങനെ

Jaya Jaya Jaya Jaya He, Autorickshawkkarante Bharya, Kumari Review Release Live Updates:കുമാരി, ജയ ജയ ജയ ജയ ഹെ, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നീ മൂന്നു മലയാള ചിത്രങ്ങളാണ് ഇന്നു തീയറ്ററുകളിലെത്തുന്നത്

Jaya Jaya Jaya Jaya He, Autorickshawkkarante Bharya, Kumari Review Release Live Updates:കുമാരി, ജയ ജയ ജയ ജയ ഹെ, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നീ മൂന്നു മലയാള ചിത്രങ്ങളാണ് ഇന്നു തീയറ്ററുകളിലെത്തുന്നത്

author-image
Entertainment Desk
New Update
Malayalam movie, New releases, Photo

Jaya Jaya Jaya Jaya He, Autorickshawkkarante Bharya, Kumari Review Release Live Updates:മൂന്നു മലയാള ചിത്രങ്ങളാണ് ഇന്നു തീയറ്ററുകളിലെത്തുന്നത്. കുമാരി, ജയ ജയ ജയ ജയ ഹെ, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നിവയില്‍ ഐശ്വര്യ ലക്ഷ്മി, ദര്‍ശന രാജേന്ദ്രന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂന്നു ചിത്രങ്ങളിലും ടൈറ്റില്‍ റോളുകളിലെത്തുന്നത് സ്ത്രീകളാണെന്നിരിക്കെ സിനിമ ലോകത്തു നിന്നു അനവധി പേര്‍ ഇവര്‍ക്കു ആശംസകളുമായെത്തിയിരുന്നു.

Jaya Jaya Jaya Jaya He:ജയ ജയ ജയ ജയ ഹെ

Advertisment

ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ.വിപിൻ ദാസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. സൂപ്പർ ഡൂപ്പർ ഫിലിംസുമായി ചേർന്ന് ചിയേഴ്സ് എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ലക്ഷ്മി വാര്യർ, ​ഗണേശ് മോനോൻ എന്നിവരാണ് ബേസിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ. അമൽ പോൾസൺ ആണ് സഹനിർമ്മാതാവ്. ബബ്ലു അജുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അങ്കിത് മേനോനാണ് സംഗീതം ഒരുക്കിയത്. എഡിറ്റർ ജോൺകുട്ടി.

ദര്‍ശന രാജേന്ദ്രനും ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകരും ഫസ്റ്റ് ഷോ കാണാന്‍ തീയറ്ററിലെത്തി. താരത്തിനോടു ആശംസകള്‍ പറയുന്ന സുഹൃത്തുക്കളെ ദൃശ്യങ്ങളില്‍ കാണാം. ജയ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

'ദര്‍ശന ചിത്രത്തില്‍ മാസ്സാണ്'. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് തീയറ്ററുകളില്‍ ചിരി പടര്‍ത്തിയെന്നുമാണ് പുറത്തുവരുന്ന പ്രതികരണങ്ങള്‍.

Advertisment

ഫസ്റ്റ് ഹാഫ് കൊളളാമെന്നു ചിലര്‍ പറയുമ്പോള്‍ ചിത്രത്തിനു 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' നുമായി സാമ്യതയുണ്ടെന്നു മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇന്റര്‍വെല്‍ സീന്‍ അടിപൊളിയെന്നാണ് ഒരാള്‍ കുറിച്ചത്.

കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കോമഡി ഫണ്‍ ചിത്രമാണ് 'ജയ ജയ ജയ ഹേ' എന്നാണ് പ്രതികരണങ്ങള്‍. ഫസ്റ്റ് ഷോ കഴിഞ്ഞ് പ്രേക്ഷകരോടു സംസാരിക്കുന്ന താരങ്ങളുടെ ചിത്രങ്ങളും പുറത്തുവരുന്നുണ്ട്.

Kumari:കുമാരി

ഐശ്വര്യാ ലക്ഷ്മി, സുരഭി ലക്ഷ്മി, സ്വാസിക, തൻവി റാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമാരി. ഐതിഹ്യമാലയിൽ നിന്നും ഉരുത്തിരിഞ്ഞെടുത്ത കഥയെയും കുറച്ചു കഥാപാത്രങ്ങളെയും മുൻനിർത്തി സൃഷ്ടിച്ചെടുത്ത കഥയാണ് കുമാരിയുടേത്. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയാ മേനോൻ നേതൃത്വം നൽകുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ അവതരിപ്പിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ഷോ കാണാന്‍ ഐശ്വര്യ ലക്ഷ്മിയും സ്വാസികയും ഒന്നിച്ചാണെത്തിയത്.

ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് ഗംഭീരം എന്നാണ് ആരാധകരിലൊരാള്‍ ട്വിറ്ററില്‍ കുറിച്ചത്‌.

അനവധി ട്വിസ്റ്റുകള്‍ നിറഞ്ഞ ഫാന്റസി ചിത്രമാണ് കുമാരി എന്നു ഒരാള്‍ കുറിച്ചപ്പോള്‍ നല്ല സാധ്യതകളുളള ഒരു കഥ വേണ്ടവിധത്തില്‍ ഉപയോഗിച്ചില്ലെന്നാണ് മറ്റു ചില പ്രതികരണങ്ങള്‍.

Autorickshawkkarante Bharya:ഓട്ടോറിക്ഷക്കാരന്റെ ഭാര്യ

സുരാജ് വെഞ്ഞാറമൂടും ആൻ അഗസ്റ്റിനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ്'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'. ഒരിടവേളക്ക് ശേഷം ആൻ അഗസ്റ്റിൻ വീണ്ടും പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രമാണിത്. എഴുത്തുകാരൻ എം. മുകുന്ദൻ ആദ്യമായി തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ തുടങ്ങിയവരും അഭിനയിക്കുന്നു.

Malayalam Movie Aishwarya Lakshmi Suraj Venjarammud Basil Joseph New Release

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: