Jawanum Mullapoovum OTT: രഘു മോനോന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ജവാനും മുല്ലപ്പൂവും.’ ശിവദ നായർ, സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ സുമേഷ് ആദ്യമായി നായക കഥപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
ജയശ്രീ എന്ന സ്ക്കൂൾ ടീച്ചറുടെ കഥയാണ് ജവാനും മുല്ലപ്പൂവും പറയുന്നത്. സാങ്കേതിക വിദ്യകളെ കുറിച്ച് അധികം അറിവില്ലാത്ത ടീച്ചർ കോവിഡ് കാലത്ത് നേരിടുന്ന പ്രതിസന്ധികളാണ് പ്രധാന പ്രമേയം.
സുരേഷ് കൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സമീർ സെയ്ത്, വിനോദ് ഉണ്ണിത്താൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ സിനിമ എബ്രഹാം, ദേവി അജിത്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷ്യാൽ സതീഷ് ഛായാഗ്രഹണം നിർവഹിച്ചപ്പോൾ എഡിറ്റിങ്ങ് സനൽ അനിരുദ്ധൻ ചെയ്യുന്നു.
മാർച്ച് 31 ന് റിലീസിനെത്തിയ ചിത്രം ഒടിടിയിലെത്തുകയാണ്. ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചു.