/indian-express-malayalam/media/media_files/uploads/2023/10/Jawan-OTT-Release-Date.jpg)
Jawan OTT Release Date: When And Where To Watch
Jawan OTT Release Date: When And Where To Watch: 44 ദിവസം പിന്നിടുമ്പോൾ, ഇതുവരെയുള്ള ബോളിവുഡ് ബോക്സ് ഓഫീസ് റെക്കോർഡുകളെയെല്ലാം തകർത്ത് ഇപ്പോഴും തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ജവാൻ. സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്ത ഈ മാസ് ആക്ഷൻ ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ നിന്നും ഇതുവരെ കളക്റ്റ് ചെയ്തത് 1141.5 കോടി രൂപയാണെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു.
ഒടിടി പ്രേമികൾക്ക് സന്തോഷം നൽകുന്നൊരു വാർത്തയാണ് ജവാനുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്നത്. ഷാരൂഖ് ഖാൻ, നയൻതാര, ദീപിക പദുകോൺ, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ഈ ചിത്രം ഉടൻ തന്നെ ഒടിടി പ്രീമിയറിനൊരുങ്ങുന്നു എന്നാണ് വാർത്ത. നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ.
പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ഷാരൂഖിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാവും ചിത്രത്തിന്റെ ഒടിടി റിലീസ്. ഷാരൂഖ് ആരാധകർക്ക് ഒരു പിറന്നാൾ സമ്മാനമെന്ന രീതിയിലാണ് നെറ്റ്ഫ്ളിക്സ് പ്രീമിയർ പ്ലാൻ ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. നവംബർ രണ്ടിനാണ് ഷാരൂഖ് ഖാന്റെ ജന്മദിനം. എന്നാൽ നെറ്റ്ഫ്ളിക്സ് ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് ജവാൻ സ്വന്തമാക്കിയിരുന്നു. അതുമാത്രമല്ല, ഷാരൂഖിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന പ്രത്യേകതയും ജവാനുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.