/indian-express-malayalam/media/media_files/2025/11/08/gabri-jasmine-jaffar-2025-11-08-11-01-20.jpg)
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കോമ്പോകളിൽ ഒന്നായിരുന്നു ജാസ്മിൻ ജാഫർ- ഗബ്രി ജോഡി. ഫാൻസിനോളം തന്നെ ഹേറ്റേഴ്സിനെയും സമ്പാദിച്ച ഈ കൂട്ടുക്കെട്ട് ബിഗ് ബോസിനകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. ബിഗ് ബോസ് വീടിനകത്തും പുറത്തും ഒട്ടേറെ വിമർശനങ്ങൾ നേരിട്ടപ്പോഴും പരസ്പരം ചേർത്തുപിടിക്കാൻ ഇവർ ശ്രദ്ധിച്ചിരുന്നു. ആ സൗഹൃദം തുടരുകയാണ് ഇരുവരും.
Also Read: 'അതൊന്നും എന്റെ സമ്മതത്തോടെയല്ല, ഒരുപാട് തട്ടിപ്പ് നടക്കുന്ന കാലമാണ്;' മുന്നറിയിപ്പുമായി സംയുക്ത വർമ
ഇപ്പോഴിതാ, ഗബ്രിയുടെ പെങ്ങളുടെ മധുരംവെപ്പിനെത്തിയ ജാസ്മിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
Also Read: Ithiri Neram Review: ഒരു നഷ്ടപ്രണയത്തിന്റെ പുനർവായന; 'ഇത്തിരി നേരം' റിവ്യൂ
/filters:format(webp)/indian-express-malayalam/media/media_files/2025/11/08/1-2025-11-08-11-00-25.jpg)
Also Read: Innocent Review: ചിരിയുണ്ട്, പക്ഷെ ലക്ഷ്യമില്ല; 'ഇന്നസെന്റ്' റിവ്യൂ
ഗബ്രി- ജാസ്മിൻ​ സൗഹൃദം പ്രേക്ഷകരാൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നായിരുന്നു. ഇതിനെ കുറിച്ച് തന്റെ ജന്മദിനാഘോഷത്തിനിടെ ഗബ്രി പറഞ്ഞത് ' ഞങ്ങൾ തമ്മിലുള്ള ബന്ധം ഡിഫൈൻ ചെയ്യാൻ പലരും ഒരുപാട് നാൾ നടന്നതാണ്. പക്ഷേ ആ ഡെഫനിഷന്റെയൊന്നും ആവശ്യമില്ല. അതേറെ സ്പെഷ്യലാണ്' എന്നാണ്. ഗബ്രിയ്ക്കു വേണ്ടി ഗംഭീര ബർത്ത്ഡേ സർപ്രൈസ് തന്നെ ജാസ്മിൻ ഒരുക്കിയിരുന്നു.
Also Read: മണി ഈസ് നോട്ട് എ പ്രോബ്ലം, കോസ്റ്റ്ലി ബ്രേക്ക്ഫാസ്റ്റ് ഒൺലി: യാത്രാചിത്രങ്ങളുമായി വർഷ
" എന്നെകൊണ്ട് ഇത്രയൊന്നും ഒരാൾക്ക് ചെയ്തു കൊടുക്കാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. ഈ ഒരു നിമിഷത്തിൽ ഞാനൊരുപാട് നന്ദിയുള്ളവനാണ്. ഒരാളെ പരിചയപ്പെടാൻ പറ്റുന്നതും, അയാൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നതും, നമ്മുടെ കൈ പിടിച്ചു നിൽക്കുന്നതും, പ്രശ്നങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും എന്തു വന്നാലും നമ്മുടെയൊപ്പം നിൽക്കുന്നതും പിന്നെ നമ്മുടെ സന്തോഷത്തിനു വേണ്ടി ഏതറ്റം വരെ പോവുന്നതും അതിനേക്കാൾ വലിയൊരു ഭാഗ്യം കിട്ടാൻ ബുദ്ധിമുട്ടാണ്. ഞങ്ങൾ തമ്മിലുള്ള ബന്ധം ഡിഫൈൻ ചെയ്യാൻ പലരും ഒരുപാട് നാൾ നടന്നതാണ്. പക്ഷേ ആ ഡെഫനിഷന്റെയൊന്നും ആവശ്യമില്ല. അതേറെ സ്പെഷ്യലാണ്. ജാസ്മിൻ എന്റെ ജീവിതത്തിൽ ഉള്ളതിൽ ഞാനേറെ അനുഗ്രഹീതനാണ്."
Also Read: എന്നെ ഒരു കൊച്ചുകുട്ടിയായിട്ടാണ് മമ്മൂക്ക കണ്ടത്: മാതു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us