scorecardresearch

ജാസ്മിൻ ചെയ്തത് വളരെ മോശമായി പോയെന്ന് വ്ളോഗർ; എനിക്കു തെറ്റുപറ്റി, തിരുത്തുമെന്ന് ജാസ്മിൻ

"ഇങ്ങനെയൊക്കെ ചെയ്യുന്നതു കൊണ്ടാണ് പലപ്പോഴും ഇന്ത്യൻ ടൂറിസ്റ്റുകളെ വിദേശികൾക്ക് ഇഷ്ടമല്ലാത്തത്," ജാസ്മിനെതിരെ വിമർശനവുമായി വ്ളോഗർ. മറുപടിയുമായി ജാസ്മിൻ

"ഇങ്ങനെയൊക്കെ ചെയ്യുന്നതു കൊണ്ടാണ് പലപ്പോഴും ഇന്ത്യൻ ടൂറിസ്റ്റുകളെ വിദേശികൾക്ക് ഇഷ്ടമല്ലാത്തത്," ജാസ്മിനെതിരെ വിമർശനവുമായി വ്ളോഗർ. മറുപടിയുമായി ജാസ്മിൻ

author-image
Entertainment Desk
New Update
jasmine

ജാസ്മിനെ വിമർശിച്ച് വ്ളോഗർ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയായ ജാസ്മിൻ ജാഫർ. അടുത്തിടെ, ജാസ്മിനും നടനും ബിഗ് ബോസ് മത്സരാർത്ഥിയും ജാസ്മിന്റെ സുഹൃത്തുമായ ഗബ്രിയും​​ ഒന്നിച്ച് തായ്‌ലൻഡിലേക്ക് ഒരു യാത്ര പോയിരുന്നു. ആ യാത്രയ്ക്കിടെ സിവിക് സെൻസില്ലാതെ ജാസ്മിൻ കാണിച്ച ഒരു പ്രവർത്തിയെ വിമർശിക്കുകയാണ് കനേഡിയൻ മലയാളി വ്ളോഗറായ ശ്രുതി അനിൽകുമാർ.  ജാസ്മിന്റെയും ഗബ്രിയുടെയും തായ്‌ലൻഡ് വ്ളോഗിൽ നിന്നുള്ള വിഷ്വലുകൾ ചൂണ്ടികാട്ടിയാണ് ശ്രുതിയുടെ വിമർശനം. 

Advertisment

ബസ് യാത്രയ്ക്കിടെ, സഹയാത്രികയുടെ മുഖം അവരറിയാതെ പകർത്താൻ ശ്രമിക്കുന്ന  ജാസ്മിനെ വീഡിയോയിൽ കാണാം. ഈ പ്രവൃത്തിയെയാണ് ശ്രുതി വിമർശിക്കുന്നത്. "ഇങ്ങനെയൊക്കെ ചെയ്യുന്നതു കൊണ്ടാണ് പലപ്പോഴും ഇന്ത്യൻ ടൂറിസ്റ്റുകളെ വിദേശികൾക്ക് ഇഷ്ടമല്ലാത്തത്. പലർക്കും സിവിക്സ് സെൻസ് കുറവാണ്. മറ്റുള്ളവരുടെ വീഡിയോ അവർ അറിയാതെ പകർത്തുന്നത് മോശം കാര്യമാണ്. മറ്റു രാജ്യങ്ങളിൽ പോവുമ്പോൾ നന്നായി ബിഹേവ് ചെയ്യാൻ ശ്രദ്ധിക്കണം. നിങ്ങൾ നിങ്ങളുടെ നാടിനെ കൂടിയാണ് റെപ്രസന്റ് ചെയ്യുന്നത് എന്നോർക്കുക. മറ്റുള്ളവർക്ക് റെസ്പെക്ട് കൊടുക്കാൻ ശ്രദ്ധിക്കണം. ജാസ്മിൻ എന്ന കണ്ടന്റ് ക്രിയേറ്ററെ ഏറെയിഷ്ടമാണ്. പക്ഷേ ഈ കാണിച്ചത് ശരിയായില്ല. അതുകൊണ്ടാണ് ഇതു പറയുന്നത്," ശ്രുതിയുടെ വാക്കുകളിങ്ങനെ.

ശ്രുതിയുടെ വീഡിയോയ്ക്ക് ജാസ്മിനും മറുപടി നൽകിയിട്ടുണ്ട്. തനിക്ക് തെറ്റുപറ്റിയെന്നും തിരുത്താൻ ശ്രമിക്കുമെന്നുമാണ് ജാസ്മിൻ പറയുന്നത്. 

Jasmin Jafafr reply to canadian vlogger

"ഈ വിഷയം എന്റെ ശ്രദ്ധയിൽ പെടുത്തിയതിനു നന്ദി. ഞാൻ എന്നെ ന്യായീകരിക്കുന്നില്ല,  പക്ഷേ ഞാൻ ജനിച്ചതും വളർന്നതുമായ ചുറ്റുപാടുകൾ ലോകത്തെ വിശാലമായി മനസ്സിലാക്കാൻ സഹായിക്കുന്ന രീതിയിലുള്ളതായിരുന്നില്ല. ഇതെല്ലാം എനിക്ക് പുതിയ പാഠങ്ങളാണ്. ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെകളേക്കാൾ ബെറ്ററായിട്ടുണ്ട് ഞാനിന്ന്. ഞാനിപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഞാനൊരു ഹെൽത്തി ക്രിട്ടിസിസമായി എടുക്കുന്നു. അടുത്ത തവണ മുതൽ കുറേക്കൂടി മികച്ചൊരാളാവാൻ ശ്രമിക്കുന്നതായിരിക്കും," ജാസ്മിന്റെ മറുപടിയിങ്ങനെ. 

Read More

Social Media

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: