ഇന്ത്യയില്‍ ഇറങ്ങിയ ഭാഷകളിലെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു എസ്.എസ്.രാജമൗലി ഒരുക്കിയ ബാഹുബലി. പ്രഭാസും അനുഷ്‌ക ഷെട്ടിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. റെക്കോര്‍ഡ് കളക്ഷനോടെയാണ് ഇന്ത്യയില്‍ നിന്ന് ബാഹുബലി ജപ്പാനിലേക്ക് കുതിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 29നാണ് ചിത്രം ജപ്പാനില്‍ റിലീസായത്. ചിത്രം റിലീസായി മൂന്നു മാസമായിട്ടും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഇന്ത്യക്കാരെ പോലെ ജപ്പാന്‍കാരും ഏറെ സ്‌നേഹത്തോടെ ബാഹുബലിയെ ഹൃദയത്തോടു ചേര്‍ത്തു.
This is truly Amazing to see whole theater of Japanese in Tokyo chanting, Singing, feeling “Baahubali to the Core. The Mania & hysteria #Baahubali2 has generated among masses in Japan since it’s release in Dec is Stunning @ssrajamouli @PrabhasRaju @Shobu_ @BaahubaliMovie pic.twitter.com/th8E4WYaHq
— World Baahubali Fans (@Baahubali2017) March 13, 2018
മാര്‍ച്ച് രണ്ടിലെ കണക്കു പ്രകാരം ആറരക്കോടിയോളം രൂപയാണ് ചിത്രം ജപ്പാനില്‍നിന്നും വാരിയത്. ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ബാഹുബലി ടീം അറിയിച്ചിരുന്നു. ജനുവരിയില്‍ ചിത്രം റഷ്യയിലും റിലീസ് ചെയ്തിരുന്നു.
Overjoyed to see #Baahubali2 going strong in Japan! We have crossed 1 million US$, and still running! Thank you Jai Maahishmathi… pic.twitter.com/AYcmdnPcvC
— Baahubali (@BaahubaliMovie) March 3, 2018
തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, പതിപ്പുകളിലെല്ലാം ചിത്രം വന്‍ വിജയമായിരുന്നു. ബോളിവുഡില്‍ 500 കോടിയിലേറെയാണ് ചിത്രത്തിന്റെ കളക്ഷന്‍. ആദ്യമായാണ് പ്രാദേശിക ഭാഷയില്‍ ഇറങ്ങിയ ഒരു ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്. ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഇന്ത്യന്‍ പനോരമയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.