ഓരോ മരണവും, ആ മരണത്തിനപ്പുറവും ഭൂമിയിൽ ശേഷിക്കുന്ന പ്രിയപ്പെട്ടവരുടെ അതിജീവനത്തിന്റെ കൂടെ കഥ പറഞ്ഞു കൊണ്ടാണ് കടന്നു പോവുന്നത്. പ്രിയപ്പെട്ടവരുടെ വേർപ്പാടുണ്ടാക്കുന്ന ശൂന്യതയെ അതിജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അപ്രതീക്ഷിതമായി മരണത്തിന്റെ കൈ പിടിച്ച് ഒരു രാത്രി അമ്മ ശ്രീദേവി കടന്നു പോയപ്പോൾ ജീവിതത്തിലുണ്ടായ ശൂന്യതയെ അതിജീവിക്കാൻ ശ്രമിക്കുകയാണ് മക്കളായ ജാൻവി കപൂറും ഖുഷി കപൂറും. ബോളിവുഡ് റാണി ശ്രീദേവിയുടെ വേർപാട് കഴിഞ്ഞു ഒമ്പതുമാസം പിന്നിടുമ്പോഴും അപ്രതീക്ഷിതമായ ആ നിര്യാണത്തോട് പൊരുത്തപ്പെടാൻ കഴിയുന്നില്ല കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും സഹപ്രവർത്തകർക്കുമൊന്നും.

അമ്മ പോയതിൽ പിന്നെയുള്ള ആദ്യത്തെ പിറന്നാൾ ആഘോഷിക്കുന്ന ശ്രീദേവിയുടെ മകൾ ഖുഷിയും സഹോദരിയ്ക്കായി അമ്മയുടെ റോളിലേക്ക് ഉയരാൻ ശ്രമിക്കുന്ന ജാൻവിയുമാണ് സമൂഹമാധ്യമങ്ങളിലെ കണ്ണു നനയിക്കുന്ന കാഴ്ചകളിലൊന്ന്.

Read More: ഖുഷിയുടെ ആനന്ദ കണ്ണീർ തുടച്ച് ജാൻവി കപൂർ

ഖുഷിയ്ക്കൊപ്പമുള്ള കുട്ടിക്കാല കുസൃതികളുടെ വീഡിയോയാണ് അനിയത്തിയുടെ പിറന്നാൾ ദിനത്തിൽ ജാൻവി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുസൃതിയും സഹോദരങ്ങളുടെ സ്നേഹവും നിറയുന്ന​ ആ വിഡീയോ ഏഴു ലക്ഷത്തിലേറെ പേരാണ് ഇതു വരെ കണ്ടിരിക്കുന്നത്.

കഴിഞ്ഞ വർഷങ്ങളില്‍ ഖുഷിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ശ്രീദേവി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളും വൈറലായിരുന്നു. തന്റെ ചുമലിൽ കുഞ്ഞു ഖുഷിയെ എടുത്തുയർത്തി ചിരിയോടെ നിൽക്കുന്ന ശ്രീദേവിയേയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുക.  ഇതേ ചിത്രം തന്നെയാണ് ഖുഷി തന്റെ ഫോണിലെ വാള്‍പേപ്പര്‍ ആയും കൊണ്ട് നടക്കുന്നത്.

Read More: അമ്മയുടെ കൈ വിടാതെ: ശ്രീദേവിയുടെ മകൾ ഖുഷി കപൂറിന്‍റെ മൊബൈലിലെ ചിത്രം പറയുന്നത്

 

View this post on Instagram

 

Happy Birthday to my baby kuchhhuuu love you

A post shared by Sridevi Kapoor (@sridevi.kapoor) on

ശ്രീദേവിയുടെ മരണ ശേഷം ജാൻവിയ്ക്കും ഖുഷിയ്ക്കും പിറകെയാണ് ബോളിവുഡ് പാപ്പരാസികൾ. അമ്മയുടെ വാർഡ്രോബിലെ വസ്ത്രങ്ങൾ എടുത്തണിയുന്ന, അമ്മയുടെ വസ്ത്രധാരണരീതി പിൻതുടരുന്ന ജാൻവിയും ഖുഷിയും വാർത്തകളിൽ നിറയുകയാണ്. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളായ ശ്രീദേവി എന്ന പ്രതിഭയെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുകയാണ് മക്കൾ.

ശ്രീദേവിയ്ക്ക് നാഷണൽ അവാർഡ് ലഭിച്ചപ്പോൾ അതു സ്വീകരിക്കാനെത്തിയ ജാൻവി ദേശീയ മാധ്യമങ്ങളിൽ വരെ ശ്രദ്ധേയ സാന്നിധ്യമായത് ശ്രീദേവിയെ ഓർമ്മപ്പെടുത്തുന്ന വസ്ത്രധാരണരീതി കൊണ്ടായിരുന്നു. ശ്രീദേവിയുടെ സാരി അണിഞ്ഞാണ് ജാൻവി മരണാനന്തരം അമ്മയ്ക്ക് ലഭിച്ച ദേശീയ അവാർഡ് സ്വീകരിക്കാൻ വേദിയിലെത്തിയത്.

അമ്മയുടെ പ്രിയപ്പെട്ട വസ്ത്രമണിഞ്ഞ ഖുഷിയുടെ ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അമ്മയുടെ പാച്ച് വർക്ക് ചെയ്ത ഗ്രേ പാന്റ് അണിഞ്ഞാണ് ഖുഷി ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

Like mom like daughter #khushikapoor #sridevi

A post shared by ᴋʜᴜsʜɪ ᴋᴀᴘᴏᴏʀ (@khushikapoorworld) on

Like mother like daughter #sridevi #janhvikapoor

A post shared by Kapoor Sisters (@_kapoor_sisters_) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook