ആദ്യ ചിത്രമായ ‘ധടക്’ തിയേറ്ററുകളില്‍ എത്തി, വിജയം നേടുന്നതിന്റെ ആദ്യ പടിയിലാണ്. ആ അവസരത്തില്‍ ചിത്രം കണ്ട കുടുംബാംഗങ്ങളുടെ പ്രതികരണം വിവരിക്കുകയായിരുന്നു ജാന്‍വി കപൂര്‍. ഈ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജാന്‍വിയുടെ അമ്മയും അഭിനേത്രിയുമായിരുന്ന ശ്രീദേവി അപ്രതീക്ഷിതമായി മരണപ്പെടുന്നത്. അതിന്റെ ആഘാതം കഴിയുന്നതിനു മുന്‍പ് തന്നെ ജാന്‍വി സിനിമയുടെ തിരക്കുകളിലേക്ക് എത്തി എങ്കിലും സിനിമയിലേക്കുള്ള മകളുടെ കന്നി ചുവടുവയ്പ്പ് കാണാന്‍ ശ്രീദേവിയില്ലാതെ പോയല്ലോ എന്ന വിഷമത്തില്‍ ആയിരുന്നു അവരുടെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും.

കുടുംബങ്ങള്‍ക്കായി ചിത്രത്തിന്റെ പ്രത്യേക ഷോ തന്നെ സംഘടിപ്പിച്ചിരുന്നു. ചിത്രം കാണുമ്പോള്‍ തന്നെ സഹോദരി ഖുശി കരയുന്നുണ്ടായിരുന്നു എന്ന് ജാന്‍വി ഓര്‍ക്കുന്നു.

“കരഞ്ഞു കൊണ്ടിരുന്ന ഖുശി എന്നെ നോക്കി ചോദിച്ചു, ‘നീ എന്തിനാണ് വിഷമിക്കുന്നത്?’ എന്ന്. എന്നിട്ട് കരച്ചില്‍ തുടര്‍ന്നു. അച്ഛന്‍ (ബോണി കപൂര്‍) ഒരു മാസം മുന്‍പ് തന്നെ ‘ധടക്’ കണ്ടിരുന്നു. സ്ക്രീനിംഗ് കഴിഞ്ഞ ഉടന്‍ തന്നെ അദ്ദേഹം അമ്പലത്തിലേക്ക് പോയി. അന്ന് രാത്രി എന്റെ മുറിയില്‍ വന്ന് അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു”., ജാന്‍വി കപൂര്‍ വെളിപ്പെടുത്തി.

Read in English: Khushi and papa cried after watching Dhadak

അമ്മ ശ്രീദേവിയുടെ ചിത്രങ്ങള്‍ കാണുന്നത് അഭിനയത്തില്‍ തനിക്കു ഊര്‍ജ്ജം പകരുന്നു എന്നു പറഞ്ഞ ജാന്‍വി, അമ്മയുടെ കഥാപാത്രങ്ങളില്‍ ഏതെങ്കിലും പുനരവതരിപ്പിക്കാന്‍ അവസരം കിട്ടുമെങ്കില്‍ ചെയ്യുമോ എന്ന ചോദ്യത്തിന് അത് വളരെ പ്രയാസമായിരിക്കും എന്ന് മറുപടി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ ‘ധടക്’ ഇത് വരെ 39.19 കോടി രൂപ കളക്ഷന്‍ നേടിയിട്ടുണ്ട്. ഇഷാന്‍ ഖട്ടര്‍ നായകനായ ചിത്രത്തില്‍ അഷുതോഷ് രാണ, ആദിത്യ കുമാര്‍, ശാലിനി കപൂര്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മറാത്തി ചിത്രമായ ‘സൈരാത്തി’ന്റെ ഹിന്ദി പതിപ്പായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശശാങ്ക് ഖൈത്താന്‍ ആണ്. നിര്‍മ്മാണം കരണ്‍ ജോഹര്‍.

ജാന്‍വി നായികയായി അഭിനയിച്ച ആദ്യ ചിത്രം ‘ധടക്’ കണ്ടപ്പോള്‍ ബോളിവുഡ് വീണ്ടും ശ്രീദേവിയുടെ ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോയി. ജാന്‍വിയെക്കുറിച്ച് നല്ല പറയുമ്പോഴെല്ലാം സിനിമാക്കാര്‍ ഓര്‍ത്തതും അഭിനന്ദിച്ചതും ശ്രീദേവിയെത്തന്നെയായിരുന്നു.

“ശ്രീദേവി, ജാന്‍വിയുടെ അരങ്ങേറ്റം കാണാന്‍ നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുകയാണ്. ഒരു താരം ജനിച്ചതില്‍ നിങ്ങള്‍ അഭിമാനിക്കുമായിരുന്നു”, എന്നാണ് ശ്രീദേവിയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കു വച്ച് കൊണ്ട് ശബാന ആസ്മി കുറിച്ചത്.

Read More: ഇത് കാണാന്‍ നീയില്ലല്ലോ ശ്രീ: ജാന്‍വിയെ പുകഴ്ത്തിയും ശ്രീദേവിയെ ഓര്‍ത്തും ബോളിവുഡ്

Shabana Azmi Dhadak Tweet

തന്റെ ആദ്യചിത്രം ജാൻവി സമര്‍പ്പിച്ചിരിക്കുന്നതും ശ്രീദേവിയ്ക്ക് തന്നെ. “I love you Mom. This is and always was, for you”, ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡുകളില്‍ ഒന്നില്‍ ജാന്‍വി ഇങ്ങനെ കുറിച്ചു.

രാമേശ്വരത്ത് ശ്രീദേവിയുടെ ചിതാഭസ്മ നിമഞ്ജനത്തിന് ശേഷം ജാന്‍വി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത ചെയ്ത വരികള്‍ ഇങ്ങനെയാണ്.

“എന്‍റെ ഉള്ളില്‍ എന്നെ കാര്‍ന്നു തിന്നുന്ന ഒരു ശൂന്യതയുണ്ട്, ഇനിയുള്ള കാലം ഞാന്‍ പൊരുത്തപ്പെട്ടു ജീവിക്കേണ്ട ഒന്ന്. എന്നാല്‍ ആ ശൂന്യതയിലും ഇപ്പോഴും എനിക്ക് കാണാം, അമ്മയുടെ സ്നേഹം. വേദനയില്‍ നിന്നും സങ്കടത്തില്‍ നിന്നും എന്നെ സംരക്ഷിക്കുന്ന എന്‍റെ അമ്മയെ. ഓരോ തവണ കണ്ണുകള്‍ പൂട്ടുമ്പോഴും എനിക്ക് കാണാം, നമ്മള്‍ കടന്നു പോയ നല്ല നിമിഷങ്ങള്‍ എല്ലാം തന്നെ. അത് കാണിച്ചു തരുന്നതും അമ്മ തന്നെയാണ് എന്നും എനിക്കറിയാം. ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹമായിരുന്നു അമ്മ. ജീവിച്ചിരുന്ന കാലമത്രയും നീണ്ട ഒരു അനുഗ്രഹം.

Read More: ആ സ്വപ്നത്തിന് ഒരു മാറ്റവും വരില്ലമ്മേ, ഞാന്‍ വാക്ക് തരുന്നു: ശ്രീദേവിയോട് മകള്‍ ജാന്‍വി

Sridevi and Janhvi Kapoor

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook