അന്തരിച്ച നടി ശ്രീദേവിയുടെ 56-ാം ജന്മദിനത്തിൽ മകൾ ജാൻവി കപൂർ തിരുപ്പതി ക്ഷേത്ര ദർശനം നടത്തി. ദക്ഷിണേന്ത്യൻ പാരമ്പര്യ വസ്ത്രമണിഞ്ഞ് നിൽക്കുന്ന ചിത്രം ജാൻവി തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്ര ദർശനം നടത്തുന്ന 22 കാരിയായ ജാൻവിയുടെ വീഡിയോ താരത്തിന്റെ ആരാധകരും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: Sridevi Birth Anniversary: ഓർമ്മകളിൽ മായാതെ ശ്രീ; ശ്രീദേവിയ്ക്ക് ജന്മദിനമാശംസിച്ച് പ്രിയപ്പെട്ടവർ

View this post on Instagram

A post shared by Janhvi Kapoor (@janhvikapoor) on

അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുളള പോസ്റ്റ് ഇന്നു രാവിലെ തന്നെ ജാൻവി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ ട്വീറ്റിലൂടെയാണ് തന്റെ ഭാര്യയ്ക്ക് ജന്മദിനാശംസകൾ നേർന്നത്. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും പ്രിയതമയെ മിസ് ചെയ്യുന്നുവെന്നാണ് ബോണി കപൂർ കുറിച്ചത്.

View this post on Instagram

Happy birthday Mumma, I love you

A post shared by Janhvi Kapoor (@janhvikapoor) on

ശ്രീദേവി വിടപറഞ്ഞ് ഒരു വർഷം കഴിയുമ്പോഴും താരത്തിന്റെ ഓർമ്മകളിലാണ് ആരാധകരും കുടുംബാംഗങ്ങളും. 56-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ശ്രീദേവിയെ അനുസ്മരിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം. കുടുംബാംഗങ്ങളെയും ആരാധകരെയും ശ്രീദേവിയുടെ വേർപാട് ഇപ്പോഴും വേദനിപ്പിക്കുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook