അന്തരിച്ച നടി ശ്രീദേവിയെ കേന്ദ്രകഥാപാത്രമാക്കി കരണ്‍ ജോഹര്‍ നിര്‍മ്മിക്കാനിരുന്ന ചിത്രത്തില്‍ ഇനി ശ്രീദേവിക്കു പകരം മാധുരി ദീക്ഷിത്. അഭിഷേക് വര്‍മനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വാര്‍ത്ത സ്ഥീരികരിച്ചുകൊണ്ട് ശ്രീദേവിയുടെ മകള്‍ ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പെഴുതിയിട്ടുണ്ട്

‘അഭിഷേക് വര്‍മന്‍റെ അടുത്ത ചിത്രം അമ്മയുടെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നായിരുന്നു. ഈ ചിത്രത്തിന്‍റെ ഭാഗമായതിന് അച്ഛനും, ഞാനും ഖുഷിയും മാധുരിജിയോട് നന്ദി പറയുന്നു,’ ജാന്‍വി എഴുതി.

 

ചിത്രത്തിന് ‘ഷിദ്ദത്’ എന്നു പേരിട്ടതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കരണ്‍ ജോഹറിന്‍റെ പിതാവ് യാഷ് ജോഹറിന്‍റെ താണ് ചിത്രത്തിന്‍റെ  ആശയം. ചിത്രം ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് ജാന്‍വിയുമായി അടുപ്പമുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

25 വര്‍ഷങ്ങള്‍ക്കു ശേഷം സഞ്ജയ് ദത്തും ശ്രീദേവിയും ഒരുമിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ ഇനി ശ്രീദേവിക്കു പകരം മാധുരിയായിരിക്കും സഞ്ജയ് ദത്തിനൊപ്പം വെള്ളിത്തിരയിലെത്തുക. മാധുരിയെ കൂടാതെ സൊനാക്ഷി സിന്‍ഹ, വരുണ്‍ ധവാന്‍, ആലിയ ഭട്ട് എന്നിവരും ചിത്രത്തിലുണ്ടാകും.

എന്നാല്‍ ‘ഷിദ്ദത്’ എന്നല്ല ചിത്രത്തിന്‍റെ പേര് എന്നും അഭിഷേക് വര്‍മ്മന്‍റെ അടുത്ത ചിത്രത്തില്‍ മാധുരി ദീക്ഷിത് അഭിനയിക്കുന്നു എന്നത് താന്‍ അഭിമാനമായി കാണുന്നു എന്നും കരണ്‍ ജോഹര്‍ വെളിപ്പെടുത്തി.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ