നടി ശ്രീദേവിയുടെ മകൾ എന്ന ലേബലിൽ സിനിമാലോകത്തെത്തിയ താരമാണ് ജാൻവി കപൂർ. 2018ൽ ‘ധടക്’ എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവിയുടെ അരങ്ങേറ്റം. ബോളിവുഡ് യുവതാരങ്ങൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയെടുക്കാനും ഈ താര പുത്രിയ്ക്ക് സാധിച്ചു. മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്കായ ‘മിലി’യാണ് ജാൻവിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സോഷ്യൽ മീഡിയയിൽ സജീവമായി ജാൻവി പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
രാജകീയമായ വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ ലുക്കിലാണ് ജാൻവി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു മാസികയുടെ മുഖചിത്രത്തിനു വേണ്ടി പകർത്തിയ ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്. ജാൻവി ചിത്രങ്ങൾക്കു നൽകി അടികുറിപ്പാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. തന്റെ ഒരു ആഗ്രഹം സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിച്ചിരിക്കുകയാണ് ജാൻവി. പിരീഡ് ചിത്രത്തിൽ അഭിനയിക്കണമെന്നതാണ് ജാൻവിയുടെ ആഗ്രഹം. “ഒരു പിരീഡ് ചിത്രം അതിവേഗം ലഭിക്കണമെന്ന പ്രാർത്ഥനയിലാണ് ഞാൻ. അതുവരെ ഈ പഴയ ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ നോക്കി സമാധാനിക്കാം,” ജാൻവി കുറിച്ചു.
വരുൺ ധവാനൊപ്പം നിതേഷ് തിവാരിയുടെ ‘ബവൽ’, രാജ്കുമാർ റാവുവിനൊപ്പം ശരൺ ശർമ്മയുടെ ‘മിസ്റ്റർ ആൻഡ് മിസിസ് മഹി’ എന്നിവയാണ് അണിയറയിൽ പുരോഗമിക്കുന്ന ജാൻവി ചിത്രങ്ങൾ. സോഷ്യൽ മീഡിയയിലൂടെ ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ലൈംലൈറ്റിൽ തെളിഞ്ഞു നിൽക്കുകയാണ് ജാൻവി.