അതെന്നെ ശാരീരികമായും മാനസികമായും തകർത്തു; ജാൻവി കപൂർ പറയുന്നു

‘ഹെലൻ’ എന്ന മലയാളചിത്രത്തിന്റെ റീമേക്കിൽ അഭിനയിക്കുകയാണ് ജാൻവി ഇപ്പോൾ

janhvi kapoor, janhvi kapoor, helen movie, helen remake, janhvi kapoor movie, helen hindi remake, janhvi kapoor news, jahnvi kapoor updates, ഹെലൻ റീമേക്ക്

അന്ന ബെൻ കേന്ദ്രകഥാപാത്രമായി എത്തിയ ‘ഹെലൻ’ എന്ന മലയാള ചിത്രത്തിന്റെ ഹിന്ദി റീമേക്കിങ്ങിലെ നായികയാണ് ജാൻവി കപൂർ. സിനിമാ ചിത്രികരണവേളയിൽ താനൊരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടുവെന്നും അത് തന്നെ മാനസികമായും ശാരീരികമായും തകർത്തുവെന്നുമാണ് ജാൻവി പറയുന്നത്.

“ഞാൻ വളരെ കഠിനാധ്വാനിയും ആത്മാർത്ഥതയുള്ള നടിയാണെന്ന് കരുതുന്നു. കഴിയുന്നത്ര സത്യസന്ധനായ ഒരു നടിയാകാൻ ഞാൻ ശ്രമിക്കുന്നുമുണ്ട്. ഒരു ഷെഡ്യൂളിന് ശേഷം എനിക്ക് പൂർണ്ണമായി തളർച്ചയും ക്ഷീണവും അനുഭവപ്പെടുന്നില്ലെങ്കിൽ ഞാൻ കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നെനിക്ക് തോന്നാറുണ്ട്. ഞാൻ ഇപ്പോൾ ചെയ്യുന്ന സിനിമയിൽ നിന്ന് ഞാൻ പഠിക്കുന്ന കാര്യമാണിതെന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ ആദ്യത്തെ ഷെഡ്യൂൾ അതെന്നെ ശാരീരികമായും മാനസികമായും തകർത്തിരുന്നു. എന്നാൽ ഇപ്പോൾ ചെയ്യുന്ന ഷെഡ്യൂൾ ഒരു വെക്കേഷൻ മൂഡിലുള്ളതാണ്,” ജാനവി പറയുന്നു.

“ഞാൻ ഹെലൻ എന്ന ഈ മലയാള സിനിമയുടെ റീമേക്കിന്റെ ചിത്രീകരണത്തിലാണ്. മാത്തു സാറിനൊപ്പം (ഹെലൻ സംവിധായകൻ മാത്തുക്കുട്ടി സേവ്യർ) പ്രവർത്തിക്കുന്നത് എനിക്കിഷ്ടമാണ്. അദ്ദേഹം ജീവിതം വളരെ എളുപ്പമാക്കുന്നു, അതുകൊണ്ടാണ് ‘ഞാൻ വേണ്ടത്ര കഷ്ടപ്പെടുന്നില്ല’ എന്ന് ഞാൻ പറയുന്നത്. ആവശ്യമില്ലാത്തത് എന്തോ ചെയ്തോ എന്ന തോന്നലാണ് സാധാരണ എന്നിൽ ഉത്കണ്ഠ ഉണ്ടാക്കുന്നത്” കൂടുതൽ വിശദീകരിച്ചുകൊണ്ട് ജാൻവി കൂട്ടിച്ചേർത്തു.

മലയാളത്തിൽ ഏറെ ജനപ്രീതി നേടിയ ചിത്രമായിരുന്നു ഹെലൻ. 2019 നവംബർ 15നായിരുന്നു ഹെലൻ തിയേറ്ററുകളിലെത്തിയത്. മലയാളത്തിൽ നാളതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച സർവൈവൽ ത്രില്ലർ ചിത്രങ്ങളിലൊന്നായാണ് ഹെലനെ നിരൂപകർ വിലയിരുത്തിയത്. മാത്തുക്കുട്ടി സേവ്യർക്ക് മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരവും ചിത്രം നേടികൊടുത്തു. ഹെലനിലൂടെ രഞ്ജിത്ത് അമ്പാടി മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള ദേശീയപുരസ്കാരവും നേടി. ചിത്രത്തിലെ അഭിനയത്തിന് അന്ന ബെന്നിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവേളിയിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Janhvi kapoor says helen remake schedule broke her physically and mentally

Next Story
സിനിമ നിറയുന്ന പകലുകൾ വീണ്ടും; തിയേറ്ററുകളിൽ നിന്നുള്ള ഇന്നത്തെ കാഴ്ചCinema Theatres, Cinema Theatres Today, Multiplexes, Kerala, Theatres, Lockdown, Theatre Owners, തിയേറ്റർ, തിയേറ്ററുകൾ, മൾട്ടിപ്ലെക്സ്
The moderation of comments is automated and not cleared manually by malayalam.indianexpress.com