ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ശ്രീദേവിയുടെ മകൾ ജാൻവി കപൂർ. ജാൻവിയുടെ ആദ്യ ചിത്രമായ ധടക്കിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്നലെ തിരി തെളിഞ്ഞ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (ഐഎഫ്എഫ്ഐ) അമ്മ ശ്രീദേവിക്കും അച്ഛൻ ബോണി കപൂറിനും ഒപ്പമാണ് ജാൻവി എത്തിയത്. അമ്മ ശ്രീദേവിയെക്കാൾ ഏറെ തിളങ്ങിയതും ജാൻവി തന്നെയായിരുന്നു.

ബോളിവുഡ് താരങ്ങളാൽ സമ്പന്നമായിരുന്നു ഗോവ ചലച്ചിത്രോൽസവത്തിന്റെ ഉദ്ഘാടന ചടങ്ങ്. ഷാരൂഖ് ഖാൻ ആയിരുന്നു ചടങ്ങിലെ വിശിഷ്ഠാതിഥി. രാധിക ആപ്തെ, രാജ് കുമാര്‍ റാവു, ഷാഹിദ് കപൂര്‍, എ.ആര്‍.റഹ്മമാന്‍, മജീദ് മജീദി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ‘ബിയോണ്ട് ദ ക്ലൗഡ്‌സ്’ ആയിരുന്നു ഉദ്ഘാടന ചിത്രം. ഇഷാന്‍ ഘട്ടാറും മലയാളിയായ മാളവിക മോഹനും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. ഇന്ത്യന്‍ പനോരമ കഥാചിത്ര വിഭാഗത്തില്‍ 26 സിനിമകളും കഥേതര വിഭാഗത്തില്‍ (ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം) 16 സിനിമകളുമാണുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook