ബോളിവുഡിലെ താരപുത്രിമാരിൽ ഏറെ ആരാധകരുള്ള താരമാണ് ശ്രീദേവിയുടെ മകൾ ജാൻവി കപൂർ. അമ്മയുടെ പാത പിന്തുടർന്ന് അഭിനയത്തിലെത്തിയ ജാൻവിയ്ക്കും അമ്മയെ പോലെ നൃത്തം അഭിനിവേശമാണ്. ജാൻവിയുടെ ഡാൻസ് റിഹേഴ്സൽ വീഡിയോ ആണ് ഇപ്പോൾ ആരാധകരുടെ ഇഷ്ടം കവരുന്നത്. ജാൻവി തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

2018ൽ ‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് ജാൻവി തന്റെ അരങ്ങേറ്റം കുറിച്ചത്. ധടക്കിനുശേഷം ‘റൂഫി അഫ്സ’, ‘ഗുജ്ജൻ സക്സേന’, ‘ദോസ്താന 2’ തുടങ്ങിയവയാണ് ജാൻവിയുടെ പുതിയ സിനിമകൾ.

തന്റെ കരിയറിലെ ആദ്യത്തെ ഡബിള്‍ റോൾ ചെയ്യാനൊരുങ്ങുകയാണ്. ‘രൂഹ്- അഫ്സ’ എന്ന ചിത്രത്തിലാണ് ജാൻവി. ജാൻവിയുടെ കരിയറിലെ വലിയൊരു ചലഞ്ച് എന്നു തന്നെ ഈ ഡബിൾ റോളിനെ വിശേഷിപ്പിക്കാം. രാജ് കുമാർ റാവു, വരുൺ ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ഗുൻജൻ സക്സേനയുടെ ബയോപിക്കിലും ജാൻവി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കരൺ ജോഹറിന്റെ ‘തക്ത്’ ആണ് അണിയറയിലൊരുങ്ങുന്ന മറ്റൊരു ജാൻവി ചിത്രം.

Read more: ഈ നിമിഷം ഏറെ സ്പെഷ‌ലാണ്; അനിയത്തി ജാൻവിയെ ചേർത്തു പിടിച്ച് അർജുൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook