അമ്മ ശ്രീദേവിയില്ലാതെ ജാൻവി കപൂർ തന്റെ ആദ്യ പിറന്നാൾ ആഘോഷിച്ചു. ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായിരുന്നു ജാൻവിയുടെ പിറന്നാൾ ആഘോഷം. പിറന്നാൾദിനത്തിൽ മുംബൈയിലെ ഒരു അനാഥാലയം ജാൻവി സന്ദർശിച്ചു. കുട്ടികൾക്കു മുന്നിൽവച്ച് കേക്ക് മുറിച്ചു. അവർ ജാൻവിക്കായി ഹാപ്പിബെർത്ത്ഡേ പാടി. കുട്ടികൾക്കൊപ്പം ഏറെനേരം ചെലവഴിച്ച ശേഷമാണ് ജാൻവി അവിടെനിന്നും മടങ്ങിയത്. ജാൻവിയുടെ 21-ാം പിറന്നാളായിരുന്നു ഇന്നലെ.
Jhanvi Kapoor celebrated her birthday at an old age home today.. pic.twitter.com/82iZLtE1o4
— รωэ†ђล'S (@Swetha__Says) March 6, 2018
അതേസമയം, കപൂർ കുടുംബത്തിലെ പുതുതലമുറക്കാർ ജാൻവിക്കായി പ്രത്യേക വിരുന്ന് ഒരുക്കി. കപൂർ കുടുംബത്തിലെ പെൺകുട്ടികൾ ചേർന്നാണ് ജാൻവിക്ക് സർപ്രൈസ് ഡിന്നർ നൽകിയത്. സോനം കപൂറും ബോണി കപൂറിന്റെ ആദ്യഭാര്യയിലെ മകൾ അൻഷുല കപൂറും വിരുന്നിനുണ്ടായിരുന്നു.
പിറന്നാള്‍ ദിനത്തില്‍ ജാന്‍വിക്ക് പലരും ആശംസകള്‍ നേര്‍ന്നിരുന്നു. ബോളിവുഡ് താരവും ജാന്‍വിയുടെ ബന്ധുവുമായ സോനം കപൂറാണ് ആദ്യം ജാന്‍വിക്ക് പിറന്നാളാശംസിച്ചത്. ജാന്‍വി ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രം പങ്കുവച്ച് സോനം ‘ഞാന്‍ കണ്ടതില്‍ ഏറ്റവും കരുത്തയായ പെണ്‍കുട്ടി, ഇന്നൊരു സ്ത്രീയായി മാറിയിരിക്കുന്നു. പിറന്നാള്‍ ആശംസകള്‍, ജാനൂ,’ ഇങ്ങനെ കുറിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook