scorecardresearch

എന്റെ ആ ബന്ധത്തെ കുറിച്ച് ഭാര്യയ്ക്ക് അറിയാമായിരുന്നു: ജനാർദ്ദനൻ

"എന്റെ ഭാര്യയ്ക്ക് ലൈംഗിക ബന്ധത്തില്‍ ഇഷ്ടമില്ലാതെയായി, അതുകൊണ്ടാണ് ഞാന്‍ മറ്റൊരു സ്ത്രീയുമായി അടുത്തത്. മനുഷ്യനല്ലേ അങ്ങനെ പറ്റിപോയതാണ്" ആ ബന്ധം അവസാനിപ്പിച്ചത് ആ സ്ത്രീ തന്നെയായിരുന്നു എന്നും ജനാർദ്ദനൻ വെളിപ്പെടുത്തി

"എന്റെ ഭാര്യയ്ക്ക് ലൈംഗിക ബന്ധത്തില്‍ ഇഷ്ടമില്ലാതെയായി, അതുകൊണ്ടാണ് ഞാന്‍ മറ്റൊരു സ്ത്രീയുമായി അടുത്തത്. മനുഷ്യനല്ലേ അങ്ങനെ പറ്റിപോയതാണ്" ആ ബന്ധം അവസാനിപ്പിച്ചത് ആ സ്ത്രീ തന്നെയായിരുന്നു എന്നും ജനാർദ്ദനൻ വെളിപ്പെടുത്തി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Janardhanan

ജനാർദ്ദനൻ

മലയാളത്തിൻ്റെ മുതിർന്ന നടൻ ജനാർദ്ദനൻ അടുത്തിടെ തൻ്റെ ജീവിതത്തിലെ ഒരു അവിഹിത ബന്ധത്തെക്കുറിച്ചും അത് സംഭവിച്ച വൈകാരിക സാഹചര്യങ്ങളെക്കുറിച്ചും മനസ്സ് തുറന്നിരുന്നു.  തൻ്റെ ജീവിതത്തിലെ 'ഒരേയൊരു തെറ്റ്' എന്നാണ് ആ ബന്ധത്തെ ജനാർദ്ദനൻ വിശേഷിപ്പിച്ചത്. 

Advertisment

Also Read: ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ടുവാ; ജയറാമിനൊപ്പം വേദിയിൽ ചുവടുവച്ച് മമ്മൂട്ടി, വീഡിയോ

"ഞാൻ എന്റെ വളരെ അടുത്ത ബന്ധുവിനെ ആണ് കല്യാണം കഴിച്ചത്. നായർ സമുദായത്തിൽ അത് അത്ര പിന്തുണ കിട്ടുന്ന കാര്യമല്ല. ആ പെൺകുട്ടിയുമായി ചെറുപ്പത്തിലേ നല്ല അടുപ്പമായിരുന്നു. ചെറുപ്പത്തിലേ എനിക്ക് നല്ല തന്റേടം ഉണ്ടായിരുന്നു. അങ്ങനെയാണ് ആരെയും വകവയ്ക്കാതെ അവരെ കല്യാണം കഴിച്ചത്. എന്റെ ഭാര്യ പഠിച്ചതെല്ലാം ഡല്‍ഹിയിലാണ്. അവൾ വളരെ നന്നായി ഹിന്ദിയും ഇംഗ്ലിഷും ഒക്കെ പറയും. വളരെ സുന്ദരിയും നന്നായി പെരുമാറുന്ന ആളുമായിരുന്നു. അവളുടെ അച്ഛൻ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ ആയിരുന്നു. വളരെ നല്ല വിദ്യാഭ്യാസവും സ്റ്റാന്‍ഡേര്‍ഡ് ഓഫ് ലിവിങും ആയിരുന്നു."

Also Read: മമ്മൂക്കയുടെ സ്റ്റൈലിഷ് ലുക്ക് മിസ്സ് ചെയ്യുന്നെന്ന പരാതി ഇനി വേണ്ട, ഡബിൾ സ്ട്രോങ്ങിൽ തിരിച്ചെത്തിയിട്ടുണ്ട്; വൈറലായി ചിത്രം

Advertisment

"ഏകദേശം പതിനെട്ട് വർഷം മുമ്പ് എനിക്ക് വിവാഹബന്ധത്തിന് പുറത്ത് ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. എൻ്റെ ജീവിതത്തിലെ മിക്ക തീരുമാനങ്ങളും ശരിയായിരുന്നു, പക്ഷേ ഇതൊന്ന് തെറ്റിപ്പോയി. എൻ്റെ ഭാര്യക്ക് ഇതെക്കുറിച്ച് അറിയാമായിരുന്നു. സ്വാഭാവികമായും അവർക്ക് ഇത് ഇഷ്ടപ്പെട്ടില്ല, എങ്കിലും അവർ എങ്ങനെയോ പൊരുത്തപ്പെട്ടു. ചെറുപ്പം മുതലേ എന്നെ അറിയാവുന്നതുകൊണ്ട്, എന്ത് സാഹചര്യമായാലും എന്നെ മനസ്സിലാക്കുക എന്നതായിരുന്നു എൻ്റെ ഭാര്യയുടെ ഏറ്റവും വലിയ ഗുണം," ജനാർദ്ദനൻ പറഞ്ഞു.

Also Read: അഭിനയം കൊണ്ടും സ്നേഹം കൊണ്ടുമൊക്കെ നിങ്ങൾ ഒരുപാട് മുകളിൽ ആണ് ദുൽഖർ: സമുദ്രക്കനി

ആ ബന്ധത്തിലേക്ക് നയിച്ച സാഹചര്യവും ജനാർദ്ദനൻ വിശദീകരിച്ചു: "എന്റെ ഭാര്യയ്ക്ക് ലൈംഗിക ബന്ധത്തില്‍ ഇഷ്ടമില്ലാതെയായി, അതുകൊണ്ടാണ് ഞാന്‍ മറ്റൊരു സ്ത്രീയുമായി അടുത്തത്. മനുഷ്യനല്ലേ അങ്ങനെ പറ്റിപോയതാണ്. ഞാൻ അവര്‍ക്ക് വേണ്ടത് എല്ലാം ചെയ്തു കൊടുത്തു."

Also Read: ആസിഫ് അലിയൊന്നും നമ്മളെ പോലെ റിച്ച് അല്ലെന്നേ; റിമിയുടെ വീഡിയോ, കുഞ്ചന്റെ കൗണ്ടർ

ആ ബന്ധം അവസാനിപ്പിച്ചത് ആ സ്ത്രീ തന്നെയായിരുന്നു എന്നും ജനാർദ്ദനൻ വെളിപ്പെടുത്തി. തൻ്റെ മകൻ വളർന്നുവന്നപ്പോൾ ഈ ബന്ധം പുറത്തറിഞ്ഞാൽ ഉണ്ടായേക്കാവുന്ന സാമൂഹിക അപമാനത്തെ അവർ ഭയപ്പെട്ടിരുന്നു.  "അവസാനം അവളുടെ മകന്‍ നല്ല നിലയിലായപ്പോള്‍ ഇത് മോശമല്ലേ ആരെങ്കിലും അറിഞ്ഞാലോ എന്നോര്‍ത്ത് ആ ബന്ധം അവർ വിട്ടുകളഞ്ഞു. ഭാര്യയോട് വലിയ സ്നേഹം ഉള്ള ആള് എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ബന്ധത്തിലേക്ക് പോയതെന്നൊക്കെ പലരും ചോദിക്കാറുണ്ട്. പക്ഷേ ഞാൻ എവിടെ പോയാലും എന്റെ ഭാര്യയ്ക്ക് അറിയാമായിരുന്നു. ചെറുപ്പം മുതല്‍ അവള്‍ക്ക് എന്നെ അറിയാമായിരുന്നു. എവിടെപ്പോയാലും നമ്മുടെ ആള്‍ എങ്ങനെയാണെന്ന് അവളുടെ മനസ്സില്‍ ഒരു വിചാരമുണ്ട്. ഈ ബന്ധം കൊണ്ട് കുടുംബത്തിൽ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഇതൊക്കെ ഞാൻ തുറന്നു പറയുകയാണ്. ഇങ്ങനെയൊരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത് അല്ലാതെ വേറെയൊരു ബ്ലാക്ക് മാർക്കും എനിക്കില്ല."

Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ 10 ചിത്രങ്ങൾ

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: