scorecardresearch

ലെസ്ബിയൻ പ്രണയകഥയുമായി ബിഗ് ബോസ് താരം ജാനകിയുടെ ‘ഹോളി വൂണ്ട്’

ഓ​ഗസ്റ്റ് 12ന് ഒടിടിയിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും

ലെസ്ബിയൻ പ്രണയകഥയുമായി ബിഗ് ബോസ് താരം ജാനകിയുടെ ‘ഹോളി വൂണ്ട്’

Holy Wound OTT: ലെസ്ബിയൻ പ്രണയം പ്രമേയമാക്കുന്ന ‘ഹോളി വൂണ്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീറാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമൃത, സാബു പ്രൗദീൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ‘ഹോളി വൂണ്ട്’ ഓ​ഗസ്റ്റ് 12ന് എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെ റിലീസ് ചെയ്യും. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച ചിത്രം സ്വവര്‍ഗ ലൈംഗികതയുടെ പശ്ചാത്തലത്തിലുള്ളതാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Janaki sudheer holy wound an intense lesbian love story trailer release date ott