/indian-express-malayalam/media/media_files/uploads/2023/07/janaki-jaane-ott-Navya-Nair.jpg)
ജാനകി ജാനേ ഒടിടിയിലേക്ക്
Janaki Jaane OTT: സൈജു കുറുപ്പും നവ്യ നായരും പ്രധാന വേഷത്തിലെത്തുന്ന 'ജാനകി ജാനേ' ഒടിടിയിലേക്ക്. ഒരുത്തിക്ക് ശേഷം നവ്യാ നായർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണിത്. അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്.
/indian-express-malayalam/media/media_files/uploads/2023/07/janaki-jaane-ott.jpg)
പ്രസ്സ് ജീവനക്കാരിയായ ജാനകിയുടേയും സബ്ബ് കോൺട്രാക്ടർ ഉണ്ണി മുകുന്ദന്റേയും ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഷറഫുദ്ദീൻ, ജോണി ആന്റണി, കോട്ടയം നസീർ, അനാർക്കലി, ജയിംസ് ഏല്യാ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, സതി പ്രേംജി, അൻവർ ഷെരീഫ്, വിദ്യാ വിജയകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിച്ചത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷേണു​ഗ, ഷെ​ഗ്ന, ഷെർ​ഗ എന്നിവരാണ് ചിത്രം നിർമ്മിച്ചത്. ശ്യാമപ്രകാശ് എംഎസ് ആണ് ഛായാ​ഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും . കൈലാസ് മേനോൻ സം​ഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. കലാസംവിധാനം - ജ്യോതിഷ് ശങ്കർ, കോ-റൈറ്റേഴ്സ് - അനിൽ നാരായണൻ - രോഹൻ രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രഘുരാമ വർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - രത്തീന, ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം.
ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ജൂലൈ 11 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us