മലയാളത്തിൽ മറ്റൊരു പൊളിറ്റിക്കൽ ത്രില്ലർ സിനിമ കൂടി വരുന്നു. നവാഗതനായ തൻസീർ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ‘ജനാധിപൻ’ ആണ് ആ ചിത്രം. ഹരീഷ് പേരടിയാണ് നായകനായ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ആദ്യമായാണ് ഹരീഷ് പേരടി നായക വേഷത്തിലെത്തുന്നത്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ കണ്ണൂർ വിശ്വനായാണ് ഹരീഷ് പേരടി ചിത്രത്തിലെത്തുന്നത്.

ഒരു മുഖ്യമന്ത്രിയുടെ ജീവിതമാണ് ഈ സിനിമയിലൂടെ പ്രതിപാദിക്കാന്‍ ശ്രമിക്കുന്നത് എന്ന് സംവിധായകൻ തൻസീർ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. സംഭാഷങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ‘ജനാധിപന്‍’ എന്നും തന്‍സീര്‍ കൂട്ടിച്ചേര്‍ത്തു.
“മുഖ്യമന്ത്രിയുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളെ ആസ്പദമാക്കിയുളളതാണ് ‘ജനനായകൻ’. ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹം കടന്നു പോകുന്ന പല തരത്തിലുള്ള സംഘര്‍ഷങ്ങളും അവതരിപ്പിക്കാനാണ് ചിത്രം ശ്രമിക്കുന്നത്. അത് രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. എന്നാല്‍, അടുത്ത കാലത്ത് കേരളത്തിൽ സംഭവിച്ച പല വിവാദ വിഷയങ്ങളും കഥയില്‍ കടന്നു വരുന്നുമുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന ഒരു കൊലപാതകത്തിന്റെ വേരുകള്‍ തേടി കേരളത്തില്‍ എത്തുന്ന രഹസ്യാന്വേഷണ വിഭാഗത്തെ ഞെട്ടിച്ചു കൊണ്ട് നടക്കുന്ന സ്ഫോടനങ്ങളും കലാപങ്ങളും. ആ അന്വേഷണം അപ്രതീക്ഷിതമായ ഒരിടത്തേക്ക് ചെന്നെത്തുന്നതാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.”

ഒരു ഐഡിയല്‍ മുഖ്യമന്ത്രി എങ്ങനെയിരിക്കണം എന്ന് പറയാനുള്ള ശ്രമം കൂടിയാണ് തന്റെ ചിത്രമെന്ന് സംവിധായകന് പറയുന്നു. മുഖ്യമന്ത്രിയായി എത്തുന്ന കഥാപാത്രം കേരളത്തിന്റെ വികസനത്തിനായുള്ള എട്ടു നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട് സിനിമയില്‍. ഒരു മുഖ്യമന്ത്രിയുടെ ജീവിതം ഇത്ര അടുത്ത് നിന്ന് പകര്‍ത്തിയ മറ്റൊരു ഇന്ത്യന്‍ സിനിമ ഉണ്ടാവില്ല എന്ന് സംവിധായകന് അടിവരയിടുന്നു.
മുഖ്യമന്ത്രിയുടെ ഭാര്യയുടെ വേഷം ചെയ്യുന്നത് മാലാ പാര്‍വ്വതിയാണ്. വിനുമോഹന്‍, സുനില്‍ സുഗധ, തനൂജ കാര്‍ത്തിക്, അനില്‍ നെടുമങ്ങാട്, ഹരി പ്രശാന്ത് തുടങ്ങിയവരും ‘ജനാധിപനി’ൽ പ്രധാന വേഷങ്ങളിലുണ്ട്.
എട്ടു വര്‍ഷത്തോളം അനില്‍-ബാബു സംവിധയാക കൂട്ടുകെട്ടിനൊപ്പം പ്രവര്‍ത്തിച്ച പരിചയവുമായാണ് സംവിധായകന് തന്‍സീര്‍ തന്റെ ആദ്യ ചിത്രത്തിലേക്ക് ചുവടു വയ്ക്കുന്നത്. പരസ്യ ചിതങ്ങള്‍, ഡോകുമെന്ററികള്‍, മ്യൂസിക് വീഡിയോകള്‍ എന്നിവയും സംവിധാനം ചെയ്തിട്ടുണ്ട്.

ദേവി എന്റര്റൈന്മെന്റ്സിന്റെ ബാനറില്‍ ബാലാജി വെങ്കിടേഷ് ആണ് ‘ജനാധിപന്‍’ നിര്‍മ്മിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. ‘ജിമിക്കി കമ്മൽ’ എന്ന ഹിറ്റ് ഗാനത്തിനു ശേഷം അനിൽ പനച്ചൂരാനും വിനീത് ശ്രീനിവാസനും ‘ജനാധിപനി’ലൂടെ വീണ്ടും ഒന്നിക്കുന്നു.
ക്യാമറ രജീഷ് രാമന്, എഡിറ്റിംഗ് അഭിലാഷ് ബാലകൃഷ്ണന്, സാബുറാമാണ് കലാ സംവിധായകൻ. വസ്ത്രാലങ്കാരം- വേലായുധൻ കീഴില്ലം, മേക്കപ്പ്-പി.എൻ.മണി. സംഘട്ടനം-റൺ രവി, പ്രൊഡക്ഷൻ കൺട്രോളർ-എസ്.മുരുഗൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊണ്ണൂറു ശതമാനം കഴിഞ്ഞു എന്നും രണ്ടാം രണ്ടാം ഷെഡ്യൂള്‍ ഡല്ഹിയിരിക്കും എന്നും സംവിധായകന് പറഞ്ഞു.