scorecardresearch

Jana Nayagan Setback: 'ജനനായകന്' വീണ്ടും തിരിച്ചടി; ഹൈക്കോടതി തീരുമാനിക്കട്ടേയെന്ന് സുപ്രീം കോടതി

Jana Nayagan Row: മദ്രാസ് ഹൈക്കോടതി ജനുവരി 20 ന് കേസ് പരിഗണിക്കാനിരിക്കെ ഹർജിയിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി

Jana Nayagan Row: മദ്രാസ് ഹൈക്കോടതി ജനുവരി 20 ന് കേസ് പരിഗണിക്കാനിരിക്കെ ഹർജിയിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി

author-image
Entertainment Desk
New Update
Vijay

Jana Nayagan Release

Setback for Vijay's Jana Nayagan Film: ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് നായകനാകുന്ന 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ നിർമാതാക്കളുടെ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സുപ്രീം കോടതി നിർമാതാക്കൾക്ക് നിർദേശം നൽകി.

Advertisment

മദ്രാസ് ഹൈക്കോടതി ജനുവരി 20 ന് കേസ് പരിഗണിക്കാനിരിക്കെ ഹർജിയിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മാസിഹും ഉൾപ്പെടുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. നിർമാതാകളായ കെവിഎൻ പ്രൊഡക്ഷൻസിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗിയാണ് അടിയന്തര സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ ആവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ചത്.

Also Read: കരൂർ ദുരന്തം; വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ

സിനിമയ്ക്ക് വലിയ രീതിയിലുള്ള പ്രചാരണം ലഭിച്ചിട്ടുണ്ടെന്നും റിലീസ് നീണ്ടുപോകുന്ന അവസ്ഥയിൽ പ്രേക്ഷകർ അനിശ്ചിതമായി കാത്തിരിക്കില്ലെന്നും നിർമാതാക്കളുടെ അഭിഭാഷകൻ വാദിച്ചു. മാസങ്ങൾ നീണ്ട കാലതാമസത്തിനു ശേഷം എല്ലാം നഷ്ടപ്പെടുമെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു.

ജനുവരി ഒൻപതിന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ്, സെൻസർ ബോർഡിന്റെ നടപടികൾ നീണ്ടുപോയതിനാലാണ് അനിശ്ചിതത്വത്തിലായത്. കേസ് ആദ്യം പരിഗണിച്ച സിംഗിൾ ബെഞ്ച് ജഡ്ജി പി.ടി ആശ, ചിത്രത്തിനെതിരെ ഉന്നയിക്കപ്പെട്ട പരാതികൾ ദുരുദ്ദേശപരമാണെന്നും പിൽക്കാലത്ത് പടച്ചുണ്ടാക്കിയവയാണെന്നും നിരീക്ഷിച്ച് ഉടനടി സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് നിർദ്ദേശം നൽകിയിരുന്നു.

Also Read: 5 മണിക്കൂർ അടച്ചിട്ട ശേഷം വ്യോമാതിർത്തി വീണ്ടും തുറന്ന് ഇറാൻ; വലഞ്ഞ് വിമാനക്കമ്പനികൾ

റിലീസ് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് പിന്നീട് ഡിവിഷൻ ബെഞ്ച് താത്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. പൂർണ്ണമായ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകർ 'ജനനായകനായി' കാത്തിരിക്കുന്നത്. കോടതി വിധിയിൽ തിരിച്ചടി നേരിട്ടതോടെ ചിത്രം എപ്പോൾ തിയേറ്ററുകളിൽ എത്തുമെന്ന ആശങ്കയിലാണ് ആരാധകർ.

Read More: 20 മില്യൺ ഡോളറിന്റെ സ്വർണ്ണ കൊള്ള: പ്രതി പ്രീത് പനേസറെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് കാനഡ

Vijay Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: