scorecardresearch

'ജനനായകൻ' വൈകും; നിഖിലയുടെ 'പെണ്ണുകേസ്' നേരത്തെ

'ജനനായകൻ' റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. അതേസമയം, നിഖില വിമൽ കേന്ദ്രകഥാപാത്രമാകുന്ന 'പെണ്ണുകേസ്' പ്രഖ്യാപിച്ചതിലും നേരത്തെ തിയേറ്ററുകളിലെത്തുന്നു

'ജനനായകൻ' റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. അതേസമയം, നിഖില വിമൽ കേന്ദ്രകഥാപാത്രമാകുന്ന 'പെണ്ണുകേസ്' പ്രഖ്യാപിച്ചതിലും നേരത്തെ തിയേറ്ററുകളിലെത്തുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pennu Case release

മലയാള സിനിമയും തെന്നിന്ത്യൻ സിനിമാ ലോകവും ഒരുപോലെ ആകാംക്ഷയോടെ കാത്തിരുന്ന വാരമാണിത്. എന്നാൽ ആരാധകരെ നിരാശരാക്കി ദളപതി വിജയ്‍യുടെ 'ജനനായകൻ' റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. അതേസമയം, നിഖില വിമൽ കേന്ദ്രകഥാപാത്രമാകുന്ന 'പെണ്ണുകേസ്' പ്രഖ്യാപിച്ചതിലും നേരത്തെ തിയേറ്ററുകളിലെത്തുന്നു. 

Advertisment

Also Read: എന്ത് ഭംഗിയാ ഇവരെയിങ്ങനെ കാണാൻ; ഇത് മമ്മൂക്കയുടെയും ലാലേട്ടന്റെയും 'സർവ്വംമായ'

നടൻ വിജയ്‌യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ‘ജനനായകൻ’ ജനുവരി 9-ന് എത്തേണ്ടതായിരുന്നു. എന്നാൽ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ ചിത്രത്തിന് വിനയായി. സെൻസർ ബോർഡിന്റെ (CBFC) തീരുമാനത്തിനെതിരെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി വിധി പറയാൻ മാറ്റി. ജനുവരി 9-ന് മാത്രമേ കോടതിയിൽ നിന്ന് അന്തിമ തീരുമാനം ഉണ്ടാകൂ എന്ന സൂചനയെത്തുടർന്ന് റിലീസ് ഔദ്യോഗികമായി മാറ്റിവെച്ചത്. റിലീസ് തടസ്സപ്പെട്ടതോടെ ഏകദേശം 50 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. 

നേരത്തെ എത്തി 'പെണ്ണുകേസ്'; ചിരിപ്പിക്കാൻ നിഖിലയും സംഘവും

ദളപതി വിജയ്‌യുടെ 'ജനനായകൻ' അവസാന നിമിഷം പിൻമാറിയതോടെ ലോകമെമ്പാടുമുള്ള അയ്യായിരത്തോളം തിയേറ്ററുകളാണ് വലിയ പ്രതിസന്ധിയിലായത്. വിജയ് ചിത്രത്തിന്റെ റിലീസ് മാറ്റിയത് തമിഴ്നാട്ടിലും കേരളത്തിലും വലിയ നിരാശയുണ്ടാക്കിയിട്ടുണ്ടെങ്കിലും, ആ ഗ്യാപ്പിൽ മികച്ചൊരു ഫാമിലി എന്റർടെയിനറുമായി പെണ്ണുകേസ് എത്തുന്നത് തിയേറ്ററുകളിലേക്ക് കാണികളെ എത്തിക്കുമെന്ന് ഉറപ്പാണ്.

Also Read: 116 കോടിയുടെ ആസ്തി, 15 കോടിയുടെ കൊട്ടാരം; വിജയ്-രശ്മിക ജോഡികളുടെ ആഡംബര ലോകം!

ജനുവരി 16-ന് റിലീസ് നിശ്ചയിച്ചിരുന്ന പെണ്ണുകേസ് ജനുവരി 10-ന് തന്നെ തീയേറ്ററുകളിലെത്തും. 'ജനനായകൻ' ഒഴിഞ്ഞുമാറിയതോടെ ലഭ്യമായ അധിക സ്ക്രീനുകളും നേരത്തെ ആരംഭിക്കുന്ന പെയ്ഡ് പ്രീമിയർ ഷോകളും 'പെണ്ണുകേസി'ന് ബോക്സ് ഓഫീസിൽ സഹായകരമായി മാറുമെന്നാണ് സിനിമാ നിരീക്ഷകരുടെ കണക്കുകൂട്ടൽ. 

ഒരു വിവാഹ തട്ടിപ്പുകാരിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം ഇതിനകം തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, ഇർഷാദ് അലി, രമേശ് പിഷാരടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.  അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, ലാലാ മലപ്പുറം, ശ്രീരേഖ, അനാർക്കലി, ആമി, സന്ധ്യ മനോജ്, ലാലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 

Also Read: കൗതുകങ്ങളുടെ സർവ്വം മായ; നിവിൻ പോളിക്കൊപ്പം സ്ക്രീനിലെത്തിയത് 7 സംവിധായകർ

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ്.  ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ.മേത്ത, ഉമേഷ് കെ. ആർ ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി.സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന 'പെണ്ണ് കേസി'ന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷിനോസ് ആണ്.ജ്യോതിഷ്.എം, സുനു.എ.വി, ഗണേഷ് മലയത്ത് എന്നിവർ സംഭാഷണം എഴുതിയിരിക്കുന്ന ചിത്രത്തിന്റെ സഹനിർമാണം അക്ഷയ് കെജ്‌രിവാളും അശ്വതി നടുത്തൊടിയും ചേർന്നാണ് നിർവഹിക്കുന്നത്. 

പ്രൊഡക്ഷൻ ഡിസൈനർ അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനോദ് രാഘവൻ, സംഗീതം അങ്കിത് മേനോൻ, എഡിറ്റർ ഷമീർ മുഹമ്മദ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.

'പെണ്ണ് കേസ്' ജനുവരി 10ന് ലോകമൊട്ടാകെ തീയേറ്ററുകളിലെത്തുന്നതിനോടൊപ്പം ജനുവരി ഒൻപതിന് തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിൽ പെയ്ഡ് പ്രീമിയറും ഉണ്ടായിരിക്കുന്നതാണ്. 

Also Read: നയൻതാരയും രശ്മികയുമല്ല; തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി ഇവർ

Vijay Nikhila Vimal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: