/indian-express-malayalam/media/media_files/2026/01/06/jana-nayagan-budget-cast-salary-vijay-mamitha-baiju-2026-01-06-15-36-05.jpg)
Jana Nayagan Remuneration and Budget: ദളപതി വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായ 'ജനനായകൻ' റിലീസിനൊരുങ്ങുമ്പോൾ, സിനിമാ ലോകത്തെ അമ്പരപ്പിക്കുന്നത് ചിത്രത്തിന്റെ ബജറ്റും താരങ്ങളുടെ പ്രതിഫലവുമാണ്. രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള വിജയ്‌യുടെ ഈ അവസാന പോരാട്ടം കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമാലോകം.
സിനിമയുടെ ബജറ്റുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
380 കോടി രൂപ എന്ന വമ്പൻ ബജറ്റിലാണ് സംവിധായകൻ എച്ച്. വിനോദ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിൽ പകുതിയിലധികവും നായകന്റെ പ്രതിഫലമാണെന്നതാണ് ശ്രദ്ധേയം. മൂവി തമിളിന്റെ എക്സ് പേജ് ആണ് സിനിമയുടെ ബജറ്റിന്റെ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനാണ് വിജയ്. ജനനായകനിൽ 220 കോടി രൂപയാണ് വിജയ് പ്രതിഫലമായി കൈപ്പറ്റുന്നത്. സംവിധായകൻ എച്ച് വിനോദിന് 25 കോടിയും അനിരുദ്ധിന് 13 കോടിയുമാണ് പ്രതിഫലം. അതേസമയം, ബോളിവുഡ് നടി പൂജ പൂജ ഹെ​ഗ്ഡെ, ബോബി ഡിയോൾ എന്നിവർക്ക് 3 കോടി വീതമാണ് പ്രതിഫലമായി ലഭിക്കുക. ചിത്രത്തിൽ, ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാളി താരം മമിത ബൈജുവിന് പ്രതിഫലമായി ലഭിച്ചത് 60 ലക്ഷം രൂപയാണെന്നും റിപ്പോർട്ടുണ്ട്. 148 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തിൽ ഗ്രാഫിക്സിനായി മാത്രം ഏകദേശം 5 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
#JanaNayagan – Total Budget: ₹380 Crores
— Movie Tamil (@_MovieTamil) January 4, 2026
- #ThalapathyVijay’s salary: ₹220 Crores
- Director H. Vinoth’s salary: ₹25 Crores
- Music Director #Anirudh’s salary: ₹13 Crores
- #PoojaHegde’s salary: ₹3 Crores
- #BobbyDeol’s salary: ₹3 Crores
- #MamithaBaiju’s salary: ₹60… pic.twitter.com/3dllI9nyMk
റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആഗോള ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി മാറുകയാണ് ദളപതി വിജയ്‌യുടെ 'ജനനായകൻ'. പ്രീ-സെയിൽസിലൂടെ മാത്രം ചിത്രം ഇതിനോടകം 35 കോടി രൂപയോളം സ്വന്തമാക്കി കഴിഞ്ഞു. തമിഴക വെട്രി കഴകം (TVK) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച വിജയ്, ഈ വർഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമാകുന്നതിന് മുൻപുള്ള തന്റെ അവസാന ചിത്രമായാണ് 'ജനനായകൻ' ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാധകർക്ക് ഇത് വെറുമൊരു സിനിമയല്ല, മറിച്ച് തങ്ങളുടെ പ്രിയതാരത്തിന്റെ വികാരനിർഭരമായ യാത്ര പറയൽ കൂടിയാണ്.
Also Read: കൗതുകങ്ങളുടെ സർവ്വം മായ; നിവിൻ പോളിക്കൊപ്പം സ്ക്രീനിലെത്തിയത് 7 സംവിധായകർ
ജനുവരി ഒൻപതിനാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമിത ബൈജു, പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്.
അതേസമയം, 2023-ൽ പുറത്തിറങ്ങിയ നന്ദമൂരി ബാലകൃഷ്ണയുടെ തെലുങ്ക് ചിത്രം 'ഭഗവന്ത് കേസരി'യുടെ റീമേക്കാണ് ജനനായകൻ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഇതിന് വ്യക്തമായ മറുപടിയുമായി സംവിധായകൻ എച്ച്. വിനോദ് തന്നെ രംഗത്തെത്തി.
Also Read: ഖിഡ്കി ഗാവ് നായിക ഭാനു പ്രിയംവദ വിവാഹിതയാവുന്നു; ചിത്രങ്ങൾ
"ഈ കഥ റീമേക്കാണോ എന്ന് പ്രേക്ഷകർ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. ഇതൊരു പക്കാ ദളപതി വിജയ് ചിത്രമാണ്. ഭഗവന്ത് കേസരി കണ്ടവർ പോലും തിയേറ്ററിലെത്തി ഈ ചിത്രം കാണണം. ആദ്യ ഷോ കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് തന്നെ ഇതിനുള്ള കൃത്യമായ ഉത്തരം ലഭിക്കും," വിനോദ് ആത്മവിശ്വാസത്തോടെ പറഞ്ഞു.
സിനിമയുടെ ഹൈപ്പും പ്രീ-സെയിൽസ് കണക്കുകളും സൂചിപ്പിക്കുന്നത് തമിഴ് സിനിമയിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗുകളിൽ ഒന്നായിരിക്കും ജനനായകൻ എന്നാണ്.
Also Read: ഈ ചിരിയിൽ ഏതു കേന്ദ്രമന്ത്രിയും വീഴും, ഓം ബേബിയെ കൊഞ്ചിച്ച് സുരേഷ് ഗോപി; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us