ജെയിംസ് ബോണ്ട് നായിക ഓൾഗ കുറിലെങ്കോയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ജെയിംസ് ബോണ്ട് ചിത്രമായ ‘ക്വാണ്ടം ഓഫ് സൊളാസ്’ (2008) നായികയാണ് ഓർഗ. കൊറോണ ടെസ്റ്റ് പോസിറ്റീവായ വിവരം ഓൾഗ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. കൊറോണയെ ഗുരുതരമായി കാണണമെന്നും എല്ലാവരും ജാഗ്രതയെടുക്കണമെന്നും താരം കുറിപ്പിൽ പറയുന്നു.
ക്രെയിനിയൻ വംശജയാണ് ഈ നാൽപ്പതുകാരി. ഒരാഴ്ചയായി രോഗബാധിതയായിരുന്നെന്നും പരിശോധനാ ഫലം വന്നതോടെ വീട്ടിൽ തന്നെ ഇരിപ്പാണെന്നും കുറിപ്പിൽ ഓൾഗ വ്യക്തമാക്കുന്നുണ്ട്. “പനിയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. എല്ലാവരും സ്വയം ശ്രദ്ധിക്കുക, ഗൗരവമായി എടുക്കുക.”
വിഖ്യാത നടനും ഓസ്കര് ജേതാവുമായ ടോം ഹാങ്ക്സിനും കഴിഞ്ഞ ആഴ്ചയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ടോം ഹാങ്ക്സിനൊപ്പം ഭാര്യ റീത്താ വില്‍സണും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഓസ്ട്രേലിയയില്‍ എത്തിയതായിരുന്നു ഹാങ്ക്സ്. അവിടെ വച്ചാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഹാങ്ക്സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Read more: ‘ജെയിംസ് ബോണ്ട്’ മുതൽ ‘മരക്കാർ’ വരെ: കൊറോണയിൽ ഉലയുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾ