Jallikkattu movie review Busan International Film Festival: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കട്ട്’ ഇന്നലെ കേരളത്തില്‍ റിലീസ് ചെയ്തു. വലിയ വരവേല്‍പ്പാണ് സിനിമാ പ്രേമികള്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഒരു നാട് മുഴുവന്‍ ഒരു പോത്തിനെത്തേടി അലയുന്നതാണ് സിനിമയുടെ കഥാതന്തു. എന്നാല്‍ ആ അന്വേഷണത്തില്‍ വെളിവാകുന്നത് ഒരു സമൂഹത്തിന്റെ ആസക്തിയും അക്രമത്വരയുമാണ്.
കേരളത്തില്‍ കൈയ്യടി നേടുന്നതോടൊപ്പം തന്നെ ഉത്തരകൊറിയയിലും നിരൂപക പ്രശംസ ഏറ്റുവാങ്ങുകയാണ് ‘ജല്ലിക്കട്ട്’. ഇരുപത്തിനാലാമത് ബുസാന്‍ ചലച്ചിത്ര മേളയിലെ ‘A Window on Asian Cinema’ വിഭാഗത്തിലാണ് ‘ജല്ലിക്കട്ട്’ പ്രദര്‍ശിപ്പിച്ചത്. ഒക്ടോബര്‍ മൂന്ന് മുതല്‍ പന്ത്രണ്ടു വരെയാണ് ബുസാന്‍ രാജ്യാന്തര ചലച്ചിത്ര മേള.
‘Bull in a China Shop’ എന്ന ഇംഗ്ലീഷ് പ്രയോഗത്തിനെ
‘buffalo in an Indian village’ എന്ന് മാറ്റി വായിക്കാവുന്ന ഒരു ചിത്രമാണ് ‘ജല്ലിക്കട്ട്’ എന്ന് വിഖ്യാത സിനിമാ മാസികയായ ‘വറൈറ്റി’ വിശേഷിപ്പിച്ചപ്പോള്‍, ‘ഈ ലോകത്തെ ഏറ്റവും അപകടകാരിയായ മൃഗം പുരുഷനാണ് എന്ന് സംശയലേശമേതുമില്ലാതെ ലിജോ കാട്ടിത്തരുന്നു’ എന്ന് സ്ക്രീന്‍ മാസിക അവരുടെ നിരൂപണത്തില്‍ വിലയിരുത്തി.
“impressively weird”..”deliciously grotesque”.. India’s “Jallikattu” reviewedhttps://t.co/qzaAZKI3XJ @jessicakiang @busanfilmfest
— Variety Asia (@VarietyAsia) October 4, 2019
‘Jallikattu’ #BusanInternationalFilmFestival Review: This story of an escaped bull causing mayhem “shares a relentless gung ho energy (if not the technical polish) with martial arts pictures like ‘The Raid’.” https://t.co/QYAuao0wbC
— Screen International (@Screendaily) October 4, 2019
Jallikkattu Movie Review: ‘ജല്ലിക്കെട്ടി’ലെ നായകന് ഒരു പോത്താണ്
മനുഷ്യനിലെ ‘മൃഗ’ത്തിന്റെ തൊലിയടര്‍ത്തിയെടുത്ത് ഉണങ്ങാനിടുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന ‘ക്രേസി’യായ സംവിധായകന്. കശാപ്പുശാലയിലെ കത്തിമുനയില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ജീവനും കൊണ്ടോടുന്ന ഒരു പോത്താണ് ‘ജല്ലിക്കെട്ടി’ലെ നായകന്. വിരണ്ടു കൊണ്ടുള്ള ജീവന്-മരണപാച്ചിലിനിടയില്‍ ഒരു നാടിനു തന്നെ പോത്ത് ഭീഷണിയാവുകയാണ്. നാട്ടിലെ ക്രമസമാധാനം തകര്‍ക്കുന്ന, നാട്ടുകാരുടെ ഉറക്കം കളയുന്ന പോത്തിനു പിറകെ നില്‍ക്കാതെ ഓടികൊണ്ടിരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. ഒരൊറ്റ വരിയില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒരു കഥാതന്തുവിനെ ഒരു മണിക്കൂര്‍ മുപ്പതു മിനിറ്റ് ശ്വാസമടക്കിപിടിച്ച് കണ്ടിരിക്കാവുന്ന ദൃശ്യാനുഭവമാക്കി മാറ്റുകയാണ് ലിജോ.
വന്യതയാണ് ജെല്ലിക്കെട്ടിന്റെ ഓരോ ഫ്രെയിമിനെയും സുന്ദരമാക്കുന്നത്. മനുഷ്യര്‍ക്ക് ഉള്ളിലെ മൃഗത്തെ കുറിച്ചും മൃഗതൃഷ്ണകളെ കുറിച്ചും ആള്‍കൂട്ട മനശാസ്ത്രത്തെ കുറിച്ചുമൊക്കെ ലിജോ സംസാരിക്കുന്നത് നീണ്ട സംഭാഷണശകലങ്ങളിലൂടെയല്ല, പോത്തിനു പിറകെ ഓടുന്ന മനുഷ്യരുടെ കിതപ്പുകള്‍, ദ്രുതചലനങ്ങള്‍, ശരീരഭാഷ അതിലൂടെയൊക്കെ സ്വയം പ്രേക്ഷകനു മനസ്സിലാക്കിയെടുക്കാവുന്ന രീതിയിലാണ് ‘ജെല്ലിക്കെട്ടി’ന്റെ ദൃശ്യഭാഷയൊരുക്കപ്പെട്ടിരിക്കു
പേരുകള്‍ പോലും പ്രസക്തമല്ലാത്ത ഒരുപറ്റം മനുഷ്യര്‍ സ്ക്രീനില്‍ തലങ്ങും വിലങ്ങും ഓടുമ്പോള്‍, ആണത്ത ആഘോഷങ്ങളുടെ കൊടിപിടിച്ച് പ്രേക്ഷകനും ആ ആള്‍ക്കൂട്ടത്തിനൊപ്പം ഓടി തുടങ്ങും. വീറ്, വാശി, പരാജയബോധം, അപമാനം, കീഴ്പ്പെടുത്താനുള്ള ത്വര തുടങ്ങി മനുഷ്യനിലെ എല്ലാ വന്യതകളും പുറത്തു ചാടുമ്പോള്‍ മനുഷ്യനും മൃഗത്തിനും ഇടയിലുള്ള വേര്‍ത്തിരിവിന്റെ ലക്ഷ്മണരേഖകളെല്ലാം മായ്ക്കപ്പെടുകയാണ്.
Read iemalayalam ‘Jallikattu’ Movie Review Full Text Here: Jallikkattu Movie Review: കണ്ടതൊരു മലയാള സിനിമയോ?: അത്ഭുതമായി ‘ജല്ലിക്കട്ട്’