Latest News

പോസ്റ്റർ ഡിസൈനർ ആര്‍.മഹേഷ് അന്തരിച്ചു, അനുസ്മരിച്ച് സഹപ്രവർത്തകർ

മഹേഷ് ഡിസൈൻ ചെയ്ത ജല്ലിക്കെട്ട് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു

r mahesh, designer mahesh, ie malayalam

പ്രശസ്ത പോസ്റ്റർ ഡിസൈനിങ് ടീമായ ഓള്‍ഡ്മങ്ക്‌സിലെ സീനിയർ ഡിസൈനര്‍ ആര്‍.മഹേഷ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട് സിനിമയുടെ ശ്രദ്ധേയമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസൈൻ ചെയ്തത് മഹേഷായിരുന്നു. ഇതുകൂടാതെ നിരവധി സിനിമകളുടെ പോസ്റ്റർ ഡിസൈൻ ചെയ്തിട്ടുണ്ട്.

മഹേഷ് ഡിസൈൻ ചെയ്ത ജല്ലിക്കെട്ട് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചേറില്‍ മൂടിയ പോത്തിന്റെ രൂപത്തിനൊപ്പം ചേറിൽ തന്നെ ജല്ലിക്കട്ട് എന്ന് തലക്കെട്ടുമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.

തിരുവനന്തപുരം നേമം സ്വദേശിയാണ് മഹേഷ്. മൂന്ന് വര്‍ഷമായി ഓള്‍ഡ് മങ്ക്‌സിനൊപ്പം ചേര്‍ന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ട്.

രാജീവ് രവിയുടെ പിരീഡ് സിനിമ തുറമുഖത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പോസ്റ്റര്‍, ഭദ്രന്‍ സംവിധാനം ചെയ്യുന്ന സൗബിന്‍ ഷാഹിര്‍ ചിത്രം ജൂതന്റെ ഫസ്റ്റ് ലുക്ക്, ടൊവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പി ഫസ്റ്റ് ലുക്ക്, നിവിന്‍ പോളി ചിത്രം പടവെട്ട് ഡിസൈന്‍ എന്നിവയൊക്കെ മഹേഷ് ചെയ്തവയാണ്.

Read Here: അത്ഭുതമായി ജെല്ലിക്കെട്ട്: ലിജോ ജോസ് പെല്ലിശേരിക്ക് കൈയ്യടിച്ച് ലോകം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Jallikkattu movie poster designer r mahesh passed away

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com