Latest News

വസന്തം വിരിഞ്ഞ വെള്ളി: ഈ ആഴ്ച റിലീസ് ചെയ്ത ചിത്രങ്ങളുടെ റിവ്യൂ, ഒറ്റനോട്ടത്തിൽ

ജല്ലിക്കെട്ട്, അസുരൻ, വികൃതി, പ്രണയമീനുകളുടെ കടൽ, ആദ്യരാത്രി- ഏറെ നാളുകള്‍ക്ക് ശേഷം തിയേറ്ററുകള്‍ ഉണരുകയാണ് – ഈ മികച്ച ചിത്രങ്ങളെ ആഘോഷിക്കുകയാണ് സിനിമാ പ്രേമികളും

ജല്ലിക്കട്ട്, jallikattu, jallikattu review, jallikattu movie review, jallikattu movie, jalikattu, jallikatu, lijo jose, lijo jose pellissery, Chemban Vinod Jose, Antony Varghese, Sabumon, Santhy Balachandran, Asuran Review,അസുരന്‍, Asuran, Dhanush,ധനുഷ്, Manju Warrrier,മഞ്ജു വാര്യര്‍, Dhanush Asuran, Manju Asuran, Asuran Film Review, പ്രണയമീനുകളുടെ കടൽ, പ്രണയമീനുകളുടെ കടൽ റിവ്യൂ, പ്രണയമീനുകളുടെ കടൽ വിനായകന്‍, pranayameenukalude kadal, vinayakan, pranayameenukalude kadal review, pranayameenukalude kadal movie review, pranayameenukalude kadal film review, Vikrithi Film Review, വികൃതി ഫിലിം റിവ്യൂ, Suraj Venjaramoodu, സുരാജ് വെഞ്ഞാറമൂട്, Soubin Shahir, സൗബിൻ ഷാഹിർ, Vikrithi, വികൃതി, മലയാളം, Adhyarathri Movie Review, Adhyarathri review, Adhyarathri film review, Adhyarathri malayalam film review, ആദ്യരാത്രി റിവ്യൂ, ആദ്യരാത്രി സിനിമ റിവ്യൂ, Biju Menon, ബിജു മേനോൻ, Aju Varghese, അജു വർഗീസ്, Anaswara Rajan, അനശ്വര രാജൻ, Indian express reviews, Indian express film reviews, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം, IE Malayalam, Film Review, സിനിമാ റിവ്യൂ, iemalayalam, ഐഇ
Jallikattu, Pranaya Meenukalude Kadal, Vikrithi, Adhyarathri, Asuran Movie Review: ഏറെ നാളുകള്‍ക്ക് ശേഷം തിയേറ്ററുകള്‍ ഉണരുകയാണ് – ഈ വെള്ളിയാഴ്ച വന്ന മികച്ച ചിത്രങ്ങളെ ആഘോഷിക്കുകയാണ് സിനിമാ പ്രേമികളും.  അതില്‍ നിരൂപക പ്രശംസ നേടിയ ‘ജല്ലിക്കട്ട്’ മുതല്‍ മഞ്ജു വാര്യര്‍ തമിഴ് ചിത്രം ‘അസുരന്‍’ വരെയുണ്ട്.

വ്യത്യസ്തമായ ഴോണറുകളിൽപ്പെട്ട സിനിമകളാണ് ഇവ അഞ്ചും – ‘ജല്ലിക്കെട്ട്’, ‘അസുരൻ’, ‘വികൃതി’, ‘പ്രണയമീനുകളുടെ കടൽ’, ‘ആദ്യരാത്രി’. ഓരോ ചിത്രവും കൈകാര്യം ചെയ്ത പ്രമേയത്തോട് നീതി പുലര്‍ത്തി കൊണ്ടും അതിന്റെ ട്രീറ്റ്മെന്റില്‍ പുതുമ നിലനിര്‍ത്തി കൊണ്ടും അവതരിപ്പിക്കപ്പെട്ടമ്പോൾ സിനിമയുടെ ഒരു ചെറു വസന്തം തന്നെയാണ് വിരിഞ്ഞിരിക്കുന്നത്. ഓണം ചിത്രങ്ങൾക്കു പോലും ഉണ്ടാക്കാൻ കഴിയാതെ പോയ കാഴ്ചാനുഭവവും ആസ്വാദനവുമാണ് ഈ ചിത്രങ്ങൾ പ്രേക്ഷകർക്കു സമ്മാനിക്കുന്നത് എന്നത് മറ്റൊരു സവിശേഷത.

Jallikkattu Movie Review: ജല്ലിക്കെട്ട് എന്ന വിസ്മയലോകം

Jallikkattu Movie Review: ലോകോത്തര നിലവാരമുള്ള സിനിമാറ്റിക് എക്‌സ്പീരിയന്‍സ് സമ്മാനിക്കുന്ന മലയാളചിത്രം- അതാണ് ലിജോ ജോസ് പെല്ലിശ്ശേരി ‘ജല്ലിക്കെട്ടി’ലൂടെ പ്രെക്ഷകനു സമ്മാനിക്കുന്നത്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച പ്രതികരണം സ്വന്തമാക്കിയ ‘ജല്ലിക്കെട്ട്’ തീർക്കുന്ന ദൃശ്യവിസ്മയത്തെ അത്ഭുതത്തോടെ പ്രേക്ഷകരും നെഞ്ചിലേറ്റി കഴിഞ്ഞു എന്നാണ് തിയേറ്റർ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

കശാപ്പുശാലയിലെ കത്തിമുനയില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ജീവനും കൊണ്ടോടുന്ന ഒരു പോത്തും അതിനെ പിടിക്കാനായി ഓടുന്ന ഒരു പറ്റം മനുഷ്യരുമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. ഒരൊറ്റ വരിയില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒരു കഥാതന്തുവിനെ ഒരു മണിക്കൂര്‍ മുപ്പതു മിനിറ്റ് ശ്വാസമടക്കിപിടിച്ച് കണ്ടിരിക്കാവുന്ന ദൃശ്യാനുഭവമാക്കി മാറ്റുകയാണ് ലിജോ.

സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാനാവാതെ, ശ്രദ്ധ മാറ്റാനാവാതെ പ്രേക്ഷകനെ കൊളുത്തിയിടുകയാണ് പ്രശാന്ത് പിള്ളയുടെ പശ്ചാത്തലസംഗീതം. ചിത്രത്തെ ചടുലമാക്കി മുന്നോട്ട് കൊണ്ടുപോവുന്നതില്‍ പശ്ചാത്തലസംഗീതത്തിനുള്ള പങ്ക് ചെറുതല്ല. രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനും കണ്ണന്റെ സൗണ്ട് മിക്സിംഗും എടുത്തു പറയേണ്ടതാണ്. വളരെ സൂക്ഷ്മമായി, കണിശതയോടെ, കാഴ്ചയ്ക്ക് ഒപ്പം തന്നെ സഞ്ചരിക്കുന്നുണ്ട് പശ്ചാത്തലത്തിലെ ഓരോ ചെറുശബ്ദവും. മലയാളം ഇന്നു വരെ കാണാത്ത ട്രീറ്റ്മെന്റിലുള്ള ഒരു ചിത്രമാണ് ‘ജല്ലിക്കെട്ട്’, അതുകൊണ്ടു തന്നെ ഒരു പുതിയ കാഴ്ചയുടെ ഉണർവ്വ് പ്രേക്ഷകർക്ക് സമ്മാനിക്കാൻ ‘ജല്ലിക്കെട്ടി’ന് കഴിയുന്നുണ്ട്.

Read more: Jallikkattu Movie Review: കണ്ടതൊരു മലയാള സിനിമയോ?: അത്ഭുതമായി ‘ജല്ലിക്കട്ട്’

Pranaya Meenukalude Kadal Movie Review: പ്രണയവും കടൽക്കാഴ്ചകളുമായി ‘പ്രണയമീനുകളുടെ കടൽ’

Vinayakan Starrer Pranaya Meenukalude Kadal Movie Review: കമലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘പ്രണയമീനുകളുടെ കടൽ’ ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയചിത്രമാണ്. ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയില്‍, തകർന്നു കിടക്കുന്ന ഒരു ഉരു നന്നാക്കിയെടുക്കാനായി കോഴിക്കോട് ബേപ്പൂരിൽ നിന്ന് ഒരു സംഘം കപ്പൽ പണിക്കാർ എത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം. ആ കൂട്ടത്തിലുള്ള അജ്മൽ എന്ന ചെറുപ്പക്കാരന് കവരത്തിയിലെ മുസ്ലിം തറവാട്ടുകാരായ അറക്കൽ കുടുംബത്തിലെ ഇളയ സന്തതിയായ ജാസ്മിനോട് ഉണ്ടാവുന്ന പ്രണയവും അനന്തര സംഭവങ്ങളുമാണ് സിനിമയുടെ കാതൽ.പുതുമകള്‍ ഒന്നും തന്നെ പ്രത്യേകിച്ച് എടുത്ത് പറയാന്‍ ഇല്ലാത്ത, നമ്മള്‍ കണ്ടു പരിചയിച്ച പ്രണയസന്ദര്‍ഭങ്ങളില്‍ കൂടി തന്നെയാണ് ഇവരുടെ പ്രണയവും പറയപ്പെടുന്നത്‌.

ലക്ഷദ്വീപ് എന്ന പ്രദേശത്തിന്റെ ഒരു സ്വഭാവം/ ‘character’ വരച്ചു കാട്ടുന്നതില്‍ സിനിമ വിജയിച്ചിട്ടുണ്ട്. ആ പ്രദേശത്തെ ഭാഷാരീതിയും, സംസ്കാരവും, ഭക്ഷണരീതിയുമെല്ലാം നല്ല രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഉള്‍ക്കടലിന്റെ ആഴങ്ങൾ ചിത്രീകരിക്കുന്ന രംഗങ്ങളും, ദ്വീപിന്റെ ഏരിയൽ ഷോട്ടുകളുമെല്ലാം മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നുണ്ട്. വിഷ്ണു പണിക്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

അജ്മലായി അഭിനയിച്ച പുതുമുഖം ഗബ്രി ജോസ് സാമാന്യം നല്ല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ആദ്യമായി മലയാളത്തിൽ അഭിനയിച്ച റിഥി കുമാറും തന്റെ കഥാപാത്രത്തെ പരിക്കുകൾ ഇല്ലാതെ അഭിനയിച്ചു ഫലിപ്പിക്കുന്നുണ്ട്. മികച്ച സ്ക്രീൻ പ്രെസെൻസുള്ള കഥാപാത്രമാണ് പദ്മാവതി റാവോ അവതരിപ്പിച്ച ബീവാത്തുമ്മയെന്ന കഥാപാത്രം. അധികം ആഴമില്ലാത്ത ഒരു കഥാപാത്രമായിരുന്നിട്ടു കൂടി വിനായകൻ തന്റെ അഭിനയ ശൈലി കൊണ്ട് ഹൈദറിനെ വേറിട്ടതാക്കി. ദിലീഷ് പോത്തനും അൻസാരി എന്ന തന്റെ കഥാപാത്രത്തോട് നീതി പുലർത്തുന്നുണ്ട്.

 

Read more: Pranaya Meenukalude Kadal Movie Review: കേട്ടു മടുത്ത കഥ, മികച്ച ദൃശ്യാനുഭവം: ‘പ്രണയമീനുകളുടെ കടൽ’ റിവ്യൂ

Vikrithi Movie Review: അതിരു കടക്കുന്ന വികൃതികളുടെ കഥയുമായി ‘വികൃതി’

Vikrithi Movie Review: രണ്ടു വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു യഥാർത്ഥ അനുഭവക്കഥയെ ആസ്പദമാക്കി നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘വികൃതി’. ‘കൊച്ചി മെട്രോയിലെ പാമ്പ്’ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ അപമാനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന അങ്കമാലി സ്വദേശിയും കേൾവി ശക്തിയും സംസാര ശേഷിയുമില്ലാത്ത എൽദോയുടെ കഥയാണ് ചിത്രം പറയുന്നത്. സുരാജ് വെഞ്ഞാറമ്മൂടാണ് എൽദോയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എൽദോയുടെ ചിത്രം പ്രചരിപ്പിച്ച വ്യക്തിയായി എത്തുന്നത് സൗബിൻ ഷാഹിറാണ്.

മലയാളികൾ ഏറെ ചർച്ച ചെയ്ത ഒരു വിഷയത്തെ, എല്ലാവർക്കും മനഃപാഠമായ ഒരു കഥയെ സിനിമയായി ചിത്രീകരിക്കുക എന്ന വെല്ലുവിളിയെ ഏറ്റെടുത്ത് വിജയിപ്പിക്കുകയാണ് സംവിധായകൻ. പ്രത്യേകിച്ച് ട്വിസ്റ്റുകളോ ടേണുകളോ ഇല്ലാതെ, ക്ലൈമാക്സ് എങ്ങനെയാകും എന്ന് പ്രേക്ഷകർക്ക് ഊഹിക്കാവുന്ന കഥ രണ്ട് മണിക്കൂർ ബോറടിക്കാതെ പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചിരുത്താൻ പാകത്തിൽ ഒരുക്കിയെടുത്തു എന്നത് സംവിധായകന്റെ മിടുക്ക് തന്നെയാണ്.

മികച്ച കാസ്റ്റിംഗാണ് ചിത്രത്തിന്റെ നട്ടെല്ല്. എൽദോ എന്ന വ്യക്തി കടന്നു പോകുന്ന വൈകാരിക അവസ്ഥകളെ സുരാജ് വെഞ്ഞാറമൂട് വളരെ ഹൃദയ സ്പർശിയായി തന്നെ അവതരിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയാ ഭ്രമമുള്ള, വൈറൽ പോസ്റ്റുകളും അതിന്റെ ലൈക്കുകളിലുമൊക്കെ ജീവിതത്തിന്റെ രസങ്ങൾ കണ്ടെത്തുന്ന സമീറെന്ന കഥാപാത്രത്തെ സൗബിനും ഭദ്രമാക്കുന്നുണ്ട്. സുരഭി ലക്ഷ്മി, നായികയായെത്തിയ വിൻസി അലോഷ്യസ് എന്നിവരും മികച്ച അഭിനയമാണ് കാഴ്ച വയ്ക്കുന്നത്.

Read more: Vikrithi Movie Review: ഈ ‘വികൃതി’ നല്ലതാണ്

Adhyarathri Movie Review: കല്യാണ ദല്ലാളിന്റെ ജീവിതത്തിലെ ചിരിക്കാഴ്ചകളുമായി ‘ആദ്യരാത്രി’

Adhyarathri Movie Review: ബിജു മേനോന്റെ കോമഡി ടൈമിംഗിനെ ഉപയോഗപ്പെടുത്തുന്ന ചിത്രമാണ് ‘ആദ്യരാത്രി’. ‘വെള്ളിമൂങ്ങ’യിൽ പരീക്ഷിച്ചു വിജയം നേടിയ ആ വിദ്യ ഒന്നു കൂടി പുറത്തെടുക്കുകയാണ് ‘ആദ്യരാത്രി’യിലൂടെ ജിബു ജേക്കബ്. ‘വെള്ളിമൂങ്ങ’ ലെവലിലേക്ക് ചിത്രത്തെ ഉയർത്താൻ സംവിധായകനു കഴിയുന്നില്ലെങ്കിലും വലിയ ബോറടികളില്ലാതെ കണ്ടിരിക്കാവുന്ന, ഒരു ഫാമിലി എന്റർടെയിനർ ചിത്രമാണ് ‘ആദ്യരാത്രി’.

ആലപ്പുഴയിലെ കായലോര ഗ്രാമമായ മുല്ലക്കരയാണ് കഥയുടെ പ്രധാന പ്ലോട്ട്. മുല്ലക്കരയിലെ മനോഹരൻ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ സഹോദരിയുടെ കല്യാണത്തിനിടെ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കഥ തുടങ്ങുന്നത്. ഓർക്കാപ്പുറത്ത് ജീവിതത്തിലേക്ക് കടന്നു വന്ന ദുരന്തങ്ങൾ മനോഹരന്റെ ജീവിതക്കാഴ്ചപ്പാടുകളെ തന്നെ മാറ്റി മറിക്കുകയാണ്.

പ്രണയത്തെയും ഒളിച്ചോട്ടത്തേയുമെല്ലാം വെറുക്കുകയും നഖശിഖാന്തം എതിർക്കുകയും ചെയ്യുന്ന ഒരാളായി തീരുന്ന മനോഹരൻ പിന്നീട് അന്നാട്ടിലെ പ്രമുഖ കല്യാണ ദല്ലാളായി മാറുകയാണ്. ഇന്ന് മുല്ലക്കരകാർക്ക് കല്യാണം എന്ന വാക്കിന്റെ പര്യായമാണ് മനോഹരൻ. എന്നാൽ അയാൾ നടത്താമെന്ന് ഏൽക്കുന്ന ഒരു വിവാഹം അൽപ്പം സങ്കീർണ്ണമായ പ്രശ്നങ്ങളിലേക്ക് അയാളെ കൊണ്ടു പോവുന്നതോടെ കഥാഗതി മാറുന്നു.

ഒരു കോമഡി എന്റർടെയിനർ ട്രാക്കിലാണ് ‘ആദ്യരാത്രി’യുടെ സഞ്ചാരം. തമാശകൾ ചിലയിടത്തൊക്കെ പരാജയപ്പെട്ടു പോവുന്നുണ്ടെങ്കിലും വലിയ ബോറടികളില്ലാതെ കണ്ടിരിക്കാവുന്ന രീതിയിൽ ചിത്രം ഒരുക്കാൻ ജിബു ജേക്കബിനു സാധിച്ചിട്ടുണ്ട്. ഒരു നാട്ടിലെ കല്യാണ ബ്രോക്കറുടെ ജീവിതത്തിലെ ചില അനുഭവങ്ങളെ ഒരു രസച്ചരടിൽ കോർത്ത് അവതരിപ്പിക്കുകയാണ് സംവിധായകൻ. ഒരു ഫൺ മൂഡിൽ ഒറ്റ തവണ കണ്ടിരിക്കാവുന്ന, അത്യാവശ്യം തമാശയും നർമ്മ മുഹൂർത്തങ്ങളുമെല്ലാമുള്ള ഒരു ചിത്രമാണ് ‘ആദ്യരാത്രി’.

Read more: Adhyarathri Movie Review: മനോഹരന്റെ ‘കല്യാണ’ വിശേഷങ്ങളും അൽപ്പം ചിരിയും; ‘ആദ്യരാത്രി’ റിവ്യൂ

Asuran Movie Review: വിസ്മയമായി മഞ്ജു വാര്യര്‍

Asuran Movie Review: ജല്ലിക്കെട്ട്, വികൃതി, പ്രണയമീനുകളുടെ കടൽ, ആദ്യരാത്രി എന്നീ മലയാള ചിത്രങ്ങൾക്കൊപ്പം തന്നെ ഇന്നലെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ധനുഷ്- വെട്രിമാരൻ ടീമിന്റെ ‘അസുരൻ’. ‘അസുരനി’ൽ മലയാളികൾ ഉറ്റുനോക്കുന്ന മറ്റൊരു താരസാന്നിധ്യം മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരുടേതാണ്. മഞ്ജുവിന്റെ ആദ്യതമിഴ് അരങ്ങേറ്റ ചിത്രമെന്ന രീതിയിൽ അനൗൺസ് ചെയ്യപ്പെട്ട നാൾ മുതൽ ഏറെ മാധ്യമശ്രദ്ധയും ‘അസുരൻ’ നേടിയിരുന്നു.

‘വടചെന്നൈ’ ഒരു നാട്ടിലെ ഗാങ്ങുകളുടെ വളര്‍ച്ചയിലൂടെ ക്ലാസ്/കാസ്റ്റ് പൊളിറ്റിക്‌സ് പറഞ്ഞൊരു ചിത്രമായിരുന്നു. അതേ വിഷയം തന്നെ ഒരു കുടുംബത്തിലേക്കും അവരുടെ ജീവിതത്തിലേക്കും കൊണ്ട് വന്നിരിക്കുകയാണ് വെട്രിമാരന്‍. മേല്‍ജാതിക്കാരാനായ ധനികനെ കീഴ്ജാതിക്കാരനായ കുട്ടി കൊല്ലുന്നിടത്തു നിന്നുമാണ് ‘അസുരന്‍’ ആരംഭിക്കുന്നത്. തന്റെ മകനേയും കുടുംബത്തേയും കൊലക്കത്തിയില്‍ നിന്നും രക്ഷപ്പെടുത്താനായുള്ള സിവസാമിയുടെ ഓട്ടമാണ് ചിത്രം അവതരിപ്പിക്കുന്നത്. സിവസാമിയുടെ ഓട്ടത്തിനിടെ ഫ്‌ളാഷ് ബാക്കിലൂടെയാണ് ചിത്രം കഥ പറയുന്നത്. വര്‍ത്തമാനകാലത്തു നിന്നും പിന്നിലേക്ക് പോയി അവിടെ നിന്നും തിരികെ വര്‍ത്തമാനത്തിലെത്തി നില്‍ക്കുന്ന രീതിയിലാണ് കഥ പറച്ചില്‍.

സിവസാമി കടന്നു പോകുന്ന വൈകാരിക അവസ്ഥകളെ വളരെ മനോഹരമായി ധനുഷ് അവതരിപ്പിക്കുമ്പോൾ അത്ഭുതപ്പെടുത്തുന്ന മറ്റൊരാൾ മഞ്ജു വാര്യരാണ്. രണ്ടാം വരവിൽ മഞ്ജു വാര്യര്‍ക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ‘അസുരനി’ലെ പച്ചെെയമ്മ. മഞ്ജുവിലെ നടിയെ വീണ്ടെടുക്കാന്‍ അവര്‍ക്കും, മഞ്ജു എന്ന താരത്തെ മാറ്റി നിര്‍ത്തി ആ കഥാപാത്രമായി മാത്രം ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്കും സാധിക്കുന്നുണ്ട് ‘അസുരനി’ൽ. കാത്തിരുന്ന തമിഴ് സിനിമാ പ്രവേശം, മലയാളത്തിനു പുറത്തേക്കുള്ള മഞ്ജുവിന്റെ ആദ്യ ഔട്ടിംഗ്, ആസ്ഥാനത്തായില്ല എന്ന് ‘അസുരൻ’ ഉറപ്പിക്കുന്നു.

ശക്തമായ രാഷ്ട്രീയം വളരെ വ്യക്തമായി പറയുമ്പോഴും ചിലയിടങ്ങളില്‍ ‘ഗ്രിപ്പ്’  നഷ്ടപ്പെട്ട് ചിത്രം ചെറുതായി ഒന്ന് പതറുന്നതായും അനുഭവപ്പെടുന്നുണ്ട്. രക്തച്ചൊരിച്ചിലും മൃതദേഹങ്ങള്‍ കാണിക്കുന്നതും ചിലരെയെങ്കിലും അലോസരപ്പെടുത്താതിരിക്കില്ല. ഇത് രണ്ടും ഒഴിവാക്കാന്‍ വെട്രിമാരന്‍ എന്ന ബ്രില്ല്യന്റ് ആയ സംവിധായകന് എളുപ്പം സാധിക്കുമായിരുന്നു.

Read more: Asuran Movie Review: ജാതീയത ജീവനും കൊണ്ടോടിക്കുമ്പോള്‍ തിരിച്ചടിക്കുന്ന അസുരന്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Jallikattu asuran pranayameenukalude kadal adhyarathri vikrithi movie review round up

Next Story
എന്റെ സിനിമയോ പാട്ടുകളോ വരും എന്നോര്‍ത്ത് ആ സമയത്ത് ടി വി പോലും കാണാറില്ലായിരുന്നു: നയന്‍താരNayanthara, നയൻതാര, Nayanthara interview, നയൻതാര അഭിമുഖം, Nayanthara cover girl, വോഗ് ഇന്ത്യ കവർമോഡൽ, vogue india cover model, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com