scorecardresearch
Latest News

Jallikattu, Adhyarathri, Vikrithi, Pranaya Meenukalude Kadal, Asuran: തിയറ്ററിലേക്ക് ഇന്ന് അഞ്ച് സിനിമകൾ

Jallikattu, Adhyarathri, Vikrithi, Pranaya Meenukalude Kadal, Asuran: മലയാള സിനിമാ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ജെല്ലിക്കെട്ട്’ അടക്കം അഞ്ചു ചിത്രങ്ങളാണ് നാളെ റിലീസിനെത്തുന്നത്

Jallikattu, Jallikattu release, ജല്ലിക്കെട്ട്, ജെല്ലിക്കെട്ട്, Asuran, Asuran release, അസുരൻ, Adhyarathri, Adhyarathri release, ആദ്യരാത്രി, Pranaya Meenukalude Kadal, പ്രണയമീനുകളുടെ കടൽ, Pranaya Meenukalude Kadal release, Lijo Jose Pellissery, ലിജോ ജോസ് പെല്ലിശ്ശേരി, മഞ്ജു വാര്യർ,​ Manju Warrier, Soubin Shahir, സൗബിൻ സാഹിർ, വിനായകൻ, കമൽ, Kamal, Vinayakan

Jallikattu, Adhyarathri, Vikrithi, Pranaya Meenukalude Kadal, Asuran Release: സിനിമാപ്രേമികൾ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ജെല്ലിക്കെട്ട്’ അടക്കം അഞ്ചു സിനിമകളാണ് നാളെ റിലീസിനെത്തുന്നത്. മഞ്ജുവാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രം ‘അസുരൻ’, ‘വെള്ളിമൂങ്ങ’ ടീം വീണ്ടും ഒരുമിക്കുന്ന ബിജുമേനോൻ ചിത്രം ‘ആദ്യരാത്രി’, സൗബിൻ നായകനാവുന്ന ‘വികൃതി’, വിനായകനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ കമൽ ഒരുക്കിയ ‘പ്രണയമീനുകളുടെ കടല്‍’ എന്നിവയാണ് ഇന്ന് (ഒക്ടോബർ 4) തിയേറ്ററുകളിലെത്തുന്ന പ്രധാന ചിത്രങ്ങൾ.

Lijo Jose Pellissry Jallikattu: ജെല്ലിക്കെട്ട്

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് 2019ൽ മലയാള സിനിമാ പ്രേക്ഷകർ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ കഴിഞ്ഞതിനു ശേഷമാണ് ‘ജെല്ലിക്കെട്ട്’ കേരളത്തിലെ തിയേറ്ററുകളിലെത്തുന്നത്. ഗ്രാമത്തിൽ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ‘ജെല്ലിക്കെട്ട്’. എസ്.ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, ശാന്തി ബാലചന്ദ്രൻ സാബുമോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജെല്ലിക്കട്ടിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.

Read Here: അത്ഭുതമായി ‘ജെല്ലിക്കെട്ട്’; ലിജോ ജോസ് പെല്ലിശേരിക്ക് കൈയ്യടിച്ച് ലോകം

Vetrimaaran-Dhanush-Manju Warier Asuran: അസുരൻ

മഞ്ജു വാര്യരുടെ ആദ്യ തമിഴ് അരങ്ങേറ്റ ചിത്രം, മഞ്ജുവും ധനുഷും ആദ്യമായി ഒരുമിക്കുന്നു തുടങ്ങി നിരവധിയേറെ പ്രത്യേകതകളുള്ള ‘അസുരനെ’ മലയാള സിനിമാലോകവും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. വടചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒരുമിക്കുന്നു എന്നതും ‘അസുരന്റെ’ പ്രത്യേകത.

വട ചെന്നൈയില്‍ കണ്ടതു പോലെ തന്നെ വയലന്‍സും ക്ലാസ് സംഘര്‍ഷവുമൊക്കെയാകും അസുരനിലും കാണാനാവുക എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. ‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്‌കാരമാണ് ‘അസുരന്‍’ എന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തിന്റെ കഥയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതു വരെ പുറത്തുവിട്ടിട്ടില്ല. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ഈണമൊരുക്കുന്നത് കമ്പോസറായ ജി വി പ്രകാശാണ്.

ധനുഷിനും വെട്രിമാരനുമൊപ്പം നാലാമത്തെ തവണയാണ് ജി വി പ്രകാശ് അസോസിയേറ്റ് ചെയ്യുന്നത്. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘അസുരനു’ണ്ട്. ഇരുവരും ഒന്നിച്ച ‘പൊല്ലാതവന്‍’, ‘ആടുകളം’, ‘വടചെന്നൈ’ എന്നിവയെല്ലാം ബോക്‌സ് ഓഫീസില്‍ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.

Read more: Manju Warrier Interview: പുതിയ തുടക്കം, പഴയ ഞാൻ: മഞ്‍ജു വാര്യർ മനസ്സു തുറക്കുന്നു

Biju Menon – Jibu Jacob Aadyarathri: ആദ്യരാത്രി

‘വെള്ളിമൂങ്ങ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ജിബു ജേക്കബിനൊപ്പം ബിജു മേനോൻ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ‘ആദ്യരാത്രി’. വെള്ളിമൂങ്ങ’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്നീ ചിത്രങ്ങൾക്കു ശേഷം ജിബു ജേക്കബ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ആദ്യരാത്രി.

ഉദാഹരണം സുജാത, തണ്ണീർമത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജൻ ആണ് നായിക. അജു വർഗ്ഗീസും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്ഥലത്തെ പ്രധാന ബ്രോക്കറുടെ കഥയാണ് ആദ്യരാത്രി പറയുന്നത് എന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്.

‘ക്വീൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസും ജെബിനും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കുന്നത്. ഛായാഗ്രഹണം ശ്രീജിത്ത് നായരും സംഗീതം ബിജിബാലും നിർവ്വഹിക്കും. സെൻട്രൽ പിക്ച്ചേഴ്സാണ് നിർമ്മാണം. ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം സെൻട്രൽ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘ആദ്യരാത്രി’.

Read Here: Malayalam Actor Biju Menon Interview: ഇമേജിനെ ഭയമില്ല: ബിജു മേനോൻ

Soubin Shahir-Suraj Venjaramoodu – MC Joseph Vikruthi: വികൃതി

സൗബിനും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന‘വികൃതി’യും വെള്ളിയാഴ്ച റിലീസിനെത്തുകയാണ്. നവാഗതനായ എം സി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരഭി ലക്ഷ്മി, സുധി കോപ്പ, ഇർഷാദ്, ബാലു വർഗീസ്, ബാബുരാജ്, ജാഫർ ഇടുക്കി, പൗളി വത്സൻ. ഭഗത് മാനുവല്‍, സുധീ‍ർ കരമന, തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ പുതുമുഖം വിന്‍സി അലോഷ്യസാണ് നായിക. ടിവി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് വിൻസി അലോഷ്യസ്. ബിജിബാലാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

കട്ട് 2 ക്രിയേറ്റീവ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘അമ്പിളി’ എന്ന ചിത്രത്തിനു ശേഷം സൗബിൻ നായകനാവുന്ന റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘വികൃതി’.

Read Here: സൗബിനെ ചേർത്തുപിടിച്ച് ആസിഫ്; ‘വികൃതി’ഓഡിയോ ലോഞ്ച് ചിത്രങ്ങൾ

Vinayakan – Kamal Pranayameenukalude Kadal: പ്രണയമീനുകളുടെ കടല്‍

‘ആമി’ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ കമൽ ഒരുക്കിയ ചിത്രമാണ് ‘പ്രണയമീനുകളുടെ കടല്‍’. ചിത്രത്തിലെ പാട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഒരു മേക്കിങ് വീഡിയോ കൂടി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ജോണ്‍ പോളും കമലും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് വിഷ്ണു പണിക്കര്‍. റഫീക്ക് അഹമ്മദ്, ബി.കെ.ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകർന്നത് ഷാന്‍ റഹ്മാന്‍. ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ എന്നിങ്ങനെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ വട്ടക്കുഴി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Jallikattu adhyarathri vikrithi pranaya meenukalude kadal asuran release