നടൻ ജയ‌്‌‌യും നടി അഞ്ജലിയും പ്രണയത്തിലാണെന്ന് ഇരുവരുടെയും ആരാധകർക്ക് അറിയാം. ‘എങ്കേയും എപ്പോതും’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. കഴിഞ്ഞ ഏപ്രിൽ ആറിന് ജയ്‌യുടെ പിറന്നാളായിരുന്നു. അന്ന് അഞ്ജലിയും സിനിമാ പ്രവർത്തകരും ചേർന്ന് ജയ്‌ക്ക് സർപ്രൈസ് നൽകിയിരുന്നു. അഞ്ജലിയുടെ ജന്മദിനമാണ് ഇന്ന്. ഹൃദയത്തിൽനിന്നും എഴുതിയ വാക്കുകളിലൂടെയാണ് പിറന്നാൾ ദിനത്തിൽ ജയ് തന്റെ പ്രണയിനിയെ ഞെട്ടിച്ചത്.

”എന്റെ ജീവിതത്തിലെ ഓരോ ദിവസവും നീ സ്പെഷലാക്കി മാറ്റി. ദൈവവും ഞാനും നിക്കൊപ്പം എന്നുമുണ്ടാകും” അഞ്ജലിക്കെഴുതിയ കുറിപ്പ് ജയ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. തനിക്കൊപ്പം എന്നും കൂടെ ഉണ്ടാകുമെന്നു പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് അഞ്ജലി റീട്വീറ്റ് ചെയ്തു.

അഞ്ജലിയും ജയ്‌യും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നെങ്കിലും ഇരുവരും അതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഒടുവിൽ ജയ് തന്നെ അഞ്ജലിയുമായി താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കി. ജ്യോതിക നായികയാകുന്ന ‘മഗളിര്‍ മട്ടും’ എന്ന പുതിയ ചിത്രത്തിനായി ഭര്‍ത്താവും നടനുമായ സൂര്യ സമൂഹ മാധ്യമങ്ങളില്‍ ‘ദോശ ചലഞ്ച്’നടത്തി. നടന്‍ മാധവനെയും സംവിധായകന്‍ വെങ്കട്ട് പ്രഭുവിനെയുമാണ് സൂര്യ വെല്ലുവിളിച്ചത്. ചലഞ്ച് ഏറ്റെടുത്ത വെങ്കട്ട് പ്രഭു പറ്റുമെങ്കില്‍ നിന്റെ പ്രിയപ്പെട്ടവള്‍ക്കൊപ്പം ചലഞ്ച് ചെയ്യൂ എന്ന് ജയ്‌യെ വെല്ലുവിളിച്ചു. വെങ്കട്ട് പ്രഭുവിന്റെ വെല്ലുവിളി ഏറ്റെടുത്ത ജയ് അഞ്ജലിക്കൊപ്പം ദോശ ചലഞ്ച് ഏറ്റെടുക്കുന്ന ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ