മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ വിവാഹവാര്‍ഷിക ദിനത്തിലെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ ശോഭ ജഗതിക്ക് സ്നേഹചുംബനം നല്കുന്ന ചിത്രമാണിത്. മകള്‍ പാര്‍വതിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അമ്മ അറിയാതെയാണ് ഈ ചിത്രം പകര്‍ത്തിയതെന്നും ഇത് തന്റെ കാന്‍ഡിഡ് ക്ലിക്കാണെന്നും പാര്‍വതി ഫെയ്സ്ബുക്കില്‍ കുറിച്ചു. വീല്‍ചെയറില്‍ ഷര്‍ട്ടിടാതെയാണ് ജഗതി ഇരിക്കുന്നത്.
കഴിഞ്ഞ വർഷം വിവാഹവാർഷിക ദിനത്തിൽ കുടുംബാംഗങ്ങൾ ഒത്തുകൂടിയിരുന്നു. ലളിതമായ ആഘോഷത്തിന്റെ വിഡിയോ അന്നും പാർവതി പ്രേക്ഷകർക്കായി പങ്കുവച്ചിരുന്നു.
ജഗതി ശ്രീകുമാറിന്റെ 40-ാം വിവാഹ വാർഷികമാണ് ഇന്ന് ആഘോഷിച്ചത്. 1979 സെപ്റ്റംബര്‍ 13നായിരുന്നു ജഗതി ശ്രീകുമാറിന്റെ ജീവിത സഖിയായി ശോഭയെത്തിയത്.
Read Also: മലയാളത്തിന്റെ ജഗതി ശ്രീകുമാർ വീണ്ടും തിരശീലയില്‍; കൈയ്യടിച്ച് മമ്മൂട്ടിയും മോഹന്‍ലാലും
ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും തിരശീലയിലേക്ക് എത്തിയത് പ്രേക്ഷകരെല്ലാം വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. വാഹനാപകടത്തെ തുടര്‍ന്ന് സിനിമാ ലോകത്തുനിന്ന് ഇടവേളയെടുത്ത ജഗതി ശ്രീകുമാര്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അഭിനയവുമായി ക്യാമറയ്ക്ക് മുന്പില് എത്തിയത്. സിൽവർ സ്റ്റോമിന് വേണ്ടി തയ്യാറാക്കിയ ഹ്രസ്വചിത്രത്തിലൂടെയായിരുന്നു പ്രേക്ഷകർ വീണ്ടും ജഗതിയെ കണ്ടത്.
Read Also: മലയാളത്തിന്റെ ജഗതി ശ്രീകുമാർ വീണ്ടും തിരശീലയില്‍; കൈയ്യടിച്ച് മമ്മൂട്ടിയും മോഹന്‍ലാലും
വാഹനാപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരമായി പരുക്കേറ്റ ജഗതി ശ്രീകുമാറിന്റെ ചികിത്സ ഇപ്പോഴും തുടരുകയാണ്. ജഗതിയെ വീണ്ടും ക്യാമറയ്ക്ക് മുന്പില് എത്തിക്കാന്‍ സാധിച്ചാല്‍ അത് ആരോഗ്യനില കൂടുതല്‍ മെച്ചപ്പെടാന്‍ കാരണമാകുമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന വെല്ലുരിലെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മക്കളായ രാജ്കുമാറും പാര്‍വതി ഷോണും ചേര്‍ന്ന് ജഗതിയെ വീണ്ടും ക്യാമറയ്ക്ക് മുന്പില് എത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയത്.