scorecardresearch
Latest News

ഭക്ഷണവും യാത്രകളും ഞങ്ങളെ അടുപ്പിച്ചു; പ്രണയം വെളിപ്പെടുത്തി ജഗതിയുടെ മകൾ

പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞശേഷം അതാരും അറിയാതെ സൂക്ഷിക്കുന്നതായിരുന്നു ഏറ്റവും വലിയ ഉത്തരവാദിത്തം

Sreelakshmi, Jagathy daughter, Sreelakshmi Sreekumar, Jagathy sreekumar, ശ്രീലക്ഷ്മി, ജഗതി മകൾ, ജഗതി ശ്രീകുമാർ, ശ്രീലക്ഷ്മി കല്യാണം, Sreelakshmi Sreekumar photos

ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകളും അവതാരകയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു. അഞ്ചു വർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെ വിവാഹം. ദുബായിൽ സ്ഥിരതാമസമാക്കിയ കോമേഴ്സ്യൽ പൈലറ്റായ ജിജിൻ ജഹാംഗീറാണ് വരൻ. കൊല്ലം സ്വദേശിയായ ജിജിനും കുടുംബവും ദുബായിൽ സെറ്റിൽഡാണ്. നവംബർ 17 ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ വിവാഹം.

എറണാകുളത്ത് സേക്രട്ട് ഹാർട് കോളേജിൽ പഠിക്കുമ്പോൾ ഫ്ളാറ്റിലെ അയൽക്കാരനായിരുന്നു ജിജിനും കുടുംബവുമെന്നും ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയതെന്നും ശ്രീലക്ഷ്മി പറയുന്നു.

“ഫുഡും ഡ്രൈവിംഗുമാണ് ഞങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നത്. ഞങ്ങളെ കൂടുതൽ അടുപ്പിച്ചതും അതു തന്നെയാണ്. പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞശേഷം ഈ വിവരം ആരും അറിയാതെ സൂക്ഷിക്കുന്നതായിരുന്നു ഏറ്റവും വലിയ ഉത്തരവാദിത്തം. ജിജിന്റെ വീട്ടിലാണെങ്കിൽ എന്നെ ഒരു മകളെ പോലെയാണ് കാണുന്നത്. എല്ലാ സ്വാതന്ത്ര്യവും അവിടെയുണ്ട്. എന്നെ ആദ്യമായി ദുബായ് കാണിക്കാൻ കൊണ്ടുപോകുന്നത് ജിജിന്റെ മമ്മിയും ഡാഡിയുമാണ്. വെക്കേഷൻ സമയത്ത് പത്തു ദിവസം ഞാൻ വിസിറ്റിംഗ് വിസയിൽ ദുബായിൽ വന്നു. അന്നു പ്രണയം പൂത്തുനിൽക്കുന്ന സമയമാണെങ്കിലും അതൊന്നും പുറത്തുകാണിക്കാൻ പറ്റില്ലല്ലോ. ആ പത്തുദിവസവും ജിജിൻ ദുബായിലെ വിവിധ രുചികൾ പരിചയപ്പെടുത്തി തന്നു,” വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീലക്ഷ്മി പറഞ്ഞു.

അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് ഇപ്പോൾ.

Read more: കൽപ്പന ചേച്ചിയുടെ മരണവാർത്ത ‘കാണേണ്ട’ എന്ന് അച്ഛൻ ആംഗ്യം കാണിച്ചു; ജഗതിയുടെ മകൻ പറയുന്നു

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Jagathy sreekumar daughter sreelakshmi sreekumar love marriage