ധനുഷിന്റെ ‘ജഗമേ തന്തിര’ത്തിലെ മലയാളിതാരങ്ങൾ

ജൂൺ 18നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത്

Jagame Thandiram, dhanush, Jagame Thandiram release, watch Jagame Thandiram trailer, Jagame Thandiram trailer review, Karthik Subbaraj, watch Jagame Thandiram online, netflix, Aishwarya Lekshmi, Joju George

Jagame Thandhiram Release: ഈ വർഷം ഇന്ത്യൻ സിനിമ കാത്തിരിക്കുന്ന പ്രധാന റിലീസുകളിൽ ഒന്നാണ് കാർത്തിക് സുബ്ബരാജും ധനുഷും ഒന്നിക്കുന്ന ജഗമേ തന്തിരം. സൂപ്പർ ഹിറ്റ്‌ ചിത്രമായ പേട്ടയ്ക്ക് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒപ്പം ധനുഷിന്റെ നാല്പതാമത്തെ ചിത്രം എന്ന സവിശേഷതയും ‘ജഗമേ തന്തിര’ത്തിനുണ്ട്. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് റിലീസിനെത്തിയിരുന്നു, ജൂൺ 18നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത്.

ഗ്യാങ്സ്റ്റർ കഥ പറയുന്ന ജഗമേ തന്തിരത്തിൽ മലയാളി താരങ്ങളായ ജോജു ജോർജ്ജ്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റൊരു മലയാളി നടൻ അനൂപ് ശശിധരനാണ്. തൃപ്പൂണിത്തുറ സ്വദേശിയായ അനൂപ്  സംഗീത സംവിധായകനായാണ് സിനിമാ രംഗത്തേയ്ക്ക് എത്തിയത്. വിനു ജോസഫ് ഒരുക്കിയ നവംബർ റെയിൻ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് അനൂപായിരുന്നു.

വൈനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും ചേർന്നു നിർമ്മിച്ചിരിക്കുന്ന ജഗമേ തന്തിരത്തിൽ ഹോളിവുഡ് നടൻ ജെയിംസ് കോസ്മോയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുന്നുണ്ട്. സന്തോഷ്‌ നാരായണൻ സംഗീതവും ശ്രേയസ് കൃഷ്ണ ഛായാഗ്രാഹണവും നിർവ്വഹിച്ചിരിക്കുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Jagame thandhiram release date dhanush netflix

Next Story
ക്യാമറ പണ്ടേ വീക്‌നെസ് ആയിരുന്നു; കുട്ടിക്കാലചിത്രവുമായി താരംSurabhi Lakshmi, Surabhi Lakshmi childhood photo, സുരഭി ലക്ഷ്മി, Surabhi Lakshmi video
The moderation of comments is automated and not cleared manually by malayalam.indianexpress.com