ട്രോളന്മാരുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് ‘ഗോഡ് ഫാദർ’ എന്ന ചിത്രത്തിലെ മായിൻകുട്ടി. അഞ്ഞൂറാന്റെ മക്കളും ആനപ്പാറ അമ്മച്ചിയും തമ്മിലുള്ള കുടിപ്പകയുടെ കഥ പറഞ്ഞ ചിത്രത്തിൽ അവർക്കൊപ്പം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ജഗദീഷ് അവതരിപ്പിച്ച മായിൻകുട്ടി. ചിത്രത്തിൽ പലപ്പോഴും ചിരിപ്പൂരം തീർത്തത് മായിൻകുട്ടിയായിരുന്നു. ഇന്നും ട്രോൾ മെമുകൾക്കിടയിൽ താരമാണ് മായിൻകുട്ടി.

മായിൻകുട്ടിയെ വീണ്ടും ഓർമ്മിപ്പിക്കുകയാണ് അവതാരകനും നടനും സംവിധായകനുമൊക്കെയായ രമേഷ് പിഷാരടി. മായിൻകുട്ടിയുടെ ആ നിൽപ്പിന് ഇപ്പോഴും മാറ്റമില്ലെന്നാണ് രമേഷ് പിഷാരടിയുടെ കണ്ടെത്തൽ. “ആക്ഷൻ പറഞ്ഞാൽ ഉടനെ അഭിനയിക്കാൻ റെഡി ആയി നിൽക്കുന്ന ജഗദീഷേട്ടൻ (updated version) (ഇപ്പൊ ലൊക്കേഷനിൽ കണ്ടത്),” എന്ന ക്യാപ്ഷനോടെയാണ് രമേഷ് പിഷാരടി ജഗദീഷിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

‘ഇൻ ഹരിഹർനഗർ’ എന്ന ചിത്രത്തിലെ തോമസുകുട്ടിയെ പോലെ തന്നെ ജഗദീഷിന്റെ കോമഡി കഥാപാത്രങ്ങളിൽ ഏറെ ശ്രദ്ധ നേടാൻ ‘ഗോഡ് ഫാദറി’ലെ മായിൻകുട്ടിയ്ക്കും സാധിച്ചിരുന്നു. മുകേഷ്- ജഗദീഷ് കോമ്പിനേഷനും അക്കാലത്ത് ഏറെ ഹിറ്റായ ഒന്നായിരുന്നു. കൂട്ടുകാരനോടുള്ള സ്നേഹത്താൽ പ്രശ്നങ്ങളിലും അബദ്ധങ്ങളിലും ചെന്നു ചാടുകയും ഇടി വാങ്ങിക്കൂട്ടുകയും ചെയ്യുന്ന നിഷ്കളങ്കനായ ചങ്ങാതിയുടെ വേഷത്തിൽ ജഗദീഷ് എത്തിയപ്പോൾ പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ച കഥാപാത്രങ്ങളായിരുന്നു ഇവ രണ്ടും.

Read more: ഇതെല്ലാം ഞങ്ങളുടെ നാട്ടിലെ മഹത് വചനങ്ങളാണ് സായിപ്പേ; ചിരിയുണർത്തി രമേഷ് പിഷാരടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook