/indian-express-malayalam/media/media_files/uploads/2023/10/jagadeesh.jpg)
കാതില്‍ തേന്മഴയായ് ചിത്ര, രമയുടെ ഓര്‍മ്മയില്‍ വിതുമ്പി ജഗദീഷ്
പ്രിയപ്പെട്ട പത്നിയുടെ ഓര്‍മ്മയില്‍ വിതുമ്പി ജഗദീഷ്. മ്യൂസിക് റിയാലിറ്റി ഷോ 'സ്റ്റാര്‍ സിംഗര്‍' വേദിയിലാണ് ജഗദീഷ് ഭാര്യ രമയെ കുറിച്ച് സംസാരിച്ചതും റിയാലിറ്റി ഷോ ജഡ്ജായ ചിത്ര ഡോ. രമയ്ക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന 'കാതില്‍ തേന്മഴയായ്' എന്ന ഗാനം ആലപിച്ചതും.
'രമയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക എന്ന് പറയുന്നത് ചിത്രയാണ്. ചിത്രയുടെ ആ പാട്ടാണ് കോളര്‍ ട്യൂണായിട്ട് വച്ചിട്ടുള്ളത്. കാതില്‍ തേന്മഴയായ് എന്ന പാട്ട്. ആ പാട്ട് എന്നെ സംബന്ധിച്ചിടത്തോളം ഇഷ്ടം എന്നതിനപ്പുറം എന്‍റെ മനസ്സില്‍ ഒരു നൊമ്പരമാണ്. സംഗീതത്തിനു നമ്മളെ വേറെ ഒരു ലോകത്തിലേക്ക് ഉയര്‍ത്താന്‍ കഴിയും. രമ ഒരു ardent fan ആണ് ചിത്രയുടെ,' ജഗദീഷ് പറഞ്ഞു.
തുടര്‍ന്ന് ചിത്ര ആ ഗാനം രമയുടെ ഓര്‍മ്മയ്ക്കായി ആലപിച്ചു. ആ വേളയിലാണ് അകലത്തില്‍ മറഞ്ഞ പ്രിയപ്പെട്ടവളുടെ ഓര്‍മ്മയില്‍ ജഗദീഷിന്‍റെ കണ്ണുകള്‍ നിറഞ്ഞത്.
മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ. പി. രമ കേരളത്തിലെ പല പ്രധാന കേസുകളിലെയും ഫൊറൻസിക് തെളിവുകൾ കണ്ടെത്തുന്നതില്‍ നിർണായക പങ്കു വഹിച്ച ആളായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.