നടി ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം എല്ലാവരേയും ഒരുപോലെ നടുക്കത്തിലാക്കിയിരിക്കുകയാണ്. ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല ശ്രീദേവി നമ്മെ കടന്നു പോയെന്ന്. ഞെട്ടലോടെയാണ് ഓരോരുത്തരും ആ വാര്‍ത്ത ശ്രവിച്ചത്. ശനിയാഴ്ച രാത്രി ദുബായില്‍ വച്ചാണ് ശ്രീദേവി മരണപ്പെട്ടത്.

ദശാബ്ദങ്ങളായി എത്രയോ പേര്‍ക്ക് ശ്രീദേവി ഒരു പ്രചോദനമായിരുന്നു. നടിയും മോഡലുമായ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും അങ്ങനെ തന്നെ. ജാക്വിലിന്‍ ശ്രീദേവിക്കുള്ള പ്രണാമമര്‍പ്പിച്ചത് ‘ഹല്ലേലൂയ’ എന്ന ഗാനം പിയാനോയില്‍ വായിച്ചാണ്.

‘ഇന്നത്തെ ദിവസം എനിക്കൊരു ഞെട്ടലാണ്… ഇനിയും ഉള്‍ക്കൊള്ളാനാകാത്ത നിരവധി കാര്യങ്ങള്‍… വളരെ വേഗത്തിലാണ് അവര്‍ പോയത്… ഞാന്‍ എക്കാലവും അവരുടെ ആരാധികയായിരുന്നു… അവര്‍ എന്നും വളരെ സ്‌നേഹത്തോടെയാണ് എന്നോട് പെരുമാറിയിരുന്നത്… അവരുടെ മരണം എന്നെ പഠിപ്പിച്ചു, ജീവിതം വളരെ ചെറുതാണ്, ഓരോ നിമിഷവും എണ്ണപ്പെടുന്നു, ഒരു റിഹേഴ്‌സലിനുള്ള അവസരമില്ല… അവരെപ്പോലെ ഇനിയൊരാളില്ല.. ശ്രീദേവിക്ക് നിത്യശാന്തി,’ ജാക്വിലിന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook