scorecardresearch
Latest News

Jack N’ Jill OTT Release: മഞ്ജുവാര്യർ- സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആന്റ് ജിൽ’ ഒടിടിയിലെത്തി

Jack N’ Jill OTT Release: സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്‍’

Jack N Jill OTT release date, Jack N Jill OTT platform, Jack N Jill OTT, Jack N Jill OTT Amazon Prime

Jack N’ Jill OTT Release: ഉറുമി’യ്ക്കു ശേഷം സന്തോഷ് ശിവൻ ഒരുക്കിയ മലയാള ചിത്രം ‘ജാക്ക് ആന്റ് ജിൽ’ ഒടിടിയിൽ. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മേയ് 20നാണ് തിയേറ്ററുകളിലെത്തിയത്.

സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്‍’. ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിർമാണം. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

ബി കെ ഹരിനാരായണനും റാം സുന്ദരും വരികള്‍ എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജയിക്‌സ് ബിജോയിയും ചേര്‍ന്നാണ്. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Jack n jill ott release date

Best of Express