scorecardresearch

Jack N' Jill Movie Review: പാളിയ പരീക്ഷണം, നിറഞ്ഞാടി മഞ്ജു; 'ജാക്ക് ആൻഡ് ജിൽ' റിവ്യൂ

Jack N Jill Movie Review & Rating: ആകെ മൊത്തത്തിൽ നിരാശ സമ്മാനിക്കുന്ന ചിത്രത്തിൽ അൽപമെങ്കിലും ആശ്വസിക്കാവുന്ന ഘടകം മഞ്ജുവിന്റെ പ്രകടനം തന്നെയാണ്

Jack N Jill Movie Review & Rating: ആകെ മൊത്തത്തിൽ നിരാശ സമ്മാനിക്കുന്ന ചിത്രത്തിൽ അൽപമെങ്കിലും ആശ്വസിക്കാവുന്ന ഘടകം മഞ്ജുവിന്റെ പ്രകടനം തന്നെയാണ്

author-image
Rahimeen K.B
New Update
Jack N' Jill, Jack N Jill, Jack N Jill Movie Trailer, Jack N Jill release, Manju warrier

Jack N Jill Movie Review & Rating: ഇന്ത്യൻ സിനിമയിൽ ദൃശ്യവിസ്മയങ്ങൾ ഒരുക്കിയ, മലയാളത്തിന് 'അനന്തഭദ്ര'വും 'ഉറുമി'യും പോലുള്ള ചിത്രങ്ങൾ സമ്മാനിച്ച സന്തോഷ് ശിവന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ജാക്ക് ആൻഡ് ജിൽ'. മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഒരു സയൻസ് ഫിക്ഷൻ കോമഡി മിസ്റ്ററി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

Advertisment

സന്തോഷ് ശിവൻ വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന മലയാള ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു 'ജാക്ക് ആൻഡ് ജിൽ'. മഞ്ജു വാര്യർ നായികയാകുന്നു എന്നതും പ്രേക്ഷകരുടെ പ്രതീക്ഷകൾ വർധിപ്പിച്ചു. എന്നാൽ ആ പ്രതീക്ഷകൾക്കൊപ്പമുയരാൻ ചിത്രത്തിനോ സന്തോഷ് ശിവനിലെ സംവിധായകനോ കഴിഞ്ഞില്ലെന്ന് നിരാശയോടെ പറയേണ്ടി വരും.

അമേരിക്കയിലെ വലിയ ശാസ്ത്രജ്ഞനാണ് കേശവൻ എന്ന കേശ് (കാളിദാസ് ജയറാം). ആട്ടിഫിഷ്യൽ ഇന്റലിജൻസിൽ വലിയ നേട്ടം സ്വന്തമാക്കി, തന്റെ 'ഹ്യുമനോയ്‌ഡ്' - യന്ത്രമനുഷ്യൻ കൂട്ടപ്സുമായി (സൗബിൻ ഷാഹിർ) 'ജാക്ക് ആൻഡ് ജിൽ' എന്ന സ്വപ്‌ന പദ്ധതി പൂർത്തിയാക്കാൻ സ്വന്തം നാട്ടിലേക്ക് വരുകയാണ് കേഷ്. തലച്ചോറിന്റെ കഴിവുകൾ പത്ത് ശതമാനം മാത്രം ഉപയോഗിക്കുന്ന മനുഷ്യരെ അത് പൂർണമായി ഉപയോഗിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ പ്രാപ്തമാക്കുന്ന പരീക്ഷണമാണിത്. നാട്ടിൽ അപ്പുപ്പൻ കേണൽ നായരുടെ (നെടുമുടി വേണു) അടുത്തെത്തുന്ന കേശ്, അവിടെ കളികൂട്ടുകാരായ രവിയുടെയും (ബേസിൽ ജോസഫ്) ഡോ. സുബ്ബുവിന്റേയും (അജു വർഗീസ്) സഹായത്തോടെ പരീക്ഷണത്തിന് അനുയോജ്യമായ അൽപം മാനസിക പ്രശ്നങ്ങൾ ഉള്ള പാർവതി (മഞ്ജു വാര്യർ) എന്ന യുവതിയെ കണ്ടെത്തുന്നതും തുടർന്ന് അവർ പരീക്ഷണങ്ങളും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

Jack N Jill Movie Review & Rating

മലയാളത്തിൽ അധികം വന്നിട്ടില്ലാത്ത സയൻസ് ഫിക്ഷൻ കോമഡി ഴോണറിലാണ് 'ജാക്ക് ആൻഡ്ജിൽ ഒരുക്കിയിരിക്കുന്നത്. എന്നാൽ പ്രേക്ഷകരെ ചിരിപ്പിക്കാൻ മറക്കുകയാണ് ചിത്രം. പല തമാശകളും ഏച്ചുകെട്ടലായി മാറുന്നുണ്ട്. ഒപ്പം തന്നെ ലോജിക്കൽ പ്രശ്‍നങ്ങളും ചിത്രത്തിൽ വലിയ രീതിയിൽ കടന്നു വരുന്നുണ്ട്. മലയാളികളുടെ പുതിയ ആസ്വാദനരീതിയോട് ചിത്രം നീതിപുലർത്താതെ പോകുന്നു. കെട്ടുറപ്പില്ലാത്ത തിരക്കഥയും അതിനാടകീയത നിറഞ്ഞ ചില ഡയലോഗുകളും രണ്ടര മണിക്കൂർ തിയേറ്ററിൽ ഇരുന്ന് ചിത്രം കാണുന്ന പ്രേക്ഷകനെ ബോറടിപ്പിക്കുന്നുണ്ട്.

Advertisment

ഇതുവരെ കാണാത്ത ഒരു മഞ്ജു വാര്യരെയാണ് പ്രേക്ഷകർക്ക് 'ജാക്ക് ആൻഡ് ജില്ലിൽ കാണാൻ കഴിയുക. മികച്ച ആക്ഷൻ രംഗങ്ങളിലൂടെ വിസ്‍മയിപ്പിക്കുന്നുണ്ട് മഞ്ജു. ആകെ മൊത്തത്തിൽ നിരാശ സമ്മാനിക്കുന്ന ചിത്രത്തിൽ അൽപമെങ്കിലും ആശ്വസിക്കാവുന്ന ഘടകം മഞ്ജുവിന്റെ പ്രകടനം തന്നെയാണ്. തമിഴിൽ അടുത്ത കാലത്തായി മികച്ച പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധനേടിയ കാളിദാസിന് എന്നാൽ ഈ ചിത്രത്തിൽ ആ മികവ് പുലർത്താൻ കഴിയാതെ പോകുന്നുണ്ട്. സ്വാഭാവിക നർമ്മം കൊണ്ട് മലയാളികളെ ചിരിപ്പിച്ചിട്ടുള്ള സൗബിനും നിരാശപ്പെടുത്തുന്നുണ്ട്. അതേസമയം, ബേസിൽ ജോസഫും അജു വർഗീസും ഇന്ദ്രൻസും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. മണ്മറഞ്ഞ അതുല്യ നടൻ നെടുമുടി വേണുവും തന്റെ വേഷം മനോഹരമാക്കിയിട്ടുണ്ട്. ശൈലി കിഷൻ, എസ്തർ അനിൽ, സേതുലക്ഷ്‌മി, സുനിൽ വർഗീസ്, ഇഡാ സോഫി, വിനീത കെ തമ്പാൻ തുടങ്ങി പുതുമുഖങ്ങൾ ഉൾപ്പെടെയുള്ള താരനിര ചിത്രത്തിലുണ്ട്.

Jack N Jill, Jack N Jill Movie Trailer, Jack N Jill release, Manju warrier

പതിവുപോലെ ചിത്രത്തെ നല്ലൊരു ദൃശ്യാനുഭവമാക്കാൻ സന്തോഷ് ശിവന് സാധിച്ചിട്ടുണ്ട്. ചില ഫ്രേമുകളിൽ ഒക്കെ സന്തോഷ് ശിവൻ ടച്ച് പ്രകടമായിരുന്നു. അതേസമയം, പുതിയകാല സയൻസ് ഫിക്ഷൻ ചിത്രത്തിന് അനുയോജ്യമായ തരത്തിൽ സെറ്റ് ഒരുക്കുന്നതിൽ ആർട്സ് വിഭാഗത്തിന് വീഴ്ച വന്നിട്ടുണ്ട്. ചിത്രത്തിലെ മഞ്ജു ആലപിച്ച 'കിം കിം' ഗാനവും 'അംഗനേ' എന്ന ഗാനവും മികച്ചു നിന്നു. പശ്ചാത്തല സംഗീതവും മികവു പുലർത്തി. ബി കെ ഹരിനാരായണനും റാം സുന്ദരും വരികള്‍ എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജയിക്‌സ് ബിജോയിയും ചേര്‍ന്നാണ്.

ആകെ മൊത്തം പാളിയ പരീക്ഷണമായി കണക്കാക്കാവുന്ന ചിത്രമാണ് 'ജാക്ക് ആൻഡ് ജിൽ'. മലയാളികളുടെ മാറിയ ആസ്വാദനരീതിയ്ക്ക് എത്രമാത്രം സ്വീകാര്യമാണ് ഈ ചിത്രമെന്ന അടുത്ത ദിവസങ്ങളിൽ അറിയാം.

Also Read: 12th Man Movie Review & Rating: വൃത്തിയായെടുത്ത ഒരു ത്രില്ലർ; ‘ട്വൽത്ത് മാൻ’ റിവ്യൂ

Malayalam Movie Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: