scorecardresearch

കാന്താ കാതോർത്തു നിൽപ്പു ഞാൻ; 'കിം കിം' ഡാൻസുമായി മഞ്ജു വാര്യർ, വീഡിയോ

കഴിഞ്ഞ ദിവസം റിലീസിനെത്തിയ പാട്ട് വൈറലായിരുന്നു. പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ മഞ്ജു പങ്കുവയ്ക്കുന്നത്

കഴിഞ്ഞ ദിവസം റിലീസിനെത്തിയ പാട്ട് വൈറലായിരുന്നു. പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ മഞ്ജു പങ്കുവയ്ക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Manju Warrier, Kim KIm song, kim kim dance, Manju warrier dance video, manju warrier kim kim dance, മഞ്ജു വാര്യർ, kim kim challenge, Manju warrier photos, manju warrier video, Indian express malayalam, IE malayalam

'ജാക്ക് ആൻഡ് ജിൽ' എന്ന സന്തോഷ് ശിവൻ ചിത്രത്തിനു വേണ്ടി മഞ്ജു വാര്യർ പാടിയ 'കിം കിം കിം' എന്ന ഗാനം കഴിഞ്ഞ ദിവസം റിലീസിനെത്തിയിരുന്നു. ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പാട്ട് പുറത്ത് വന്ന് മണിക്കൂറുകൾക്കകം തന്നെ വൈറലായിരുന്നു.

Advertisment

ഇപ്പോഴിതാ, പാട്ടിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന മഞ്ജുവിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഇത്തവണ ഒരു ചലഞ്ചായി തന്നെയാണ് മഞ്ജു വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാട്ടിന് അനുസരിച്ച് ചുവടുവെച്ച് വീഡിയോ ഷെയർ ചെയ്യൂ, അൽപ്പം ഫൺ ആസ്വദിക്കൂ എന്നും മഞ്ജു കുറിക്കുന്നു. #kimkimchallenge എന്ന ഹാഷ് ടാഗും ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ബി.കെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രാം സുരേന്ദ്രന്‍ ആണ്. വെറുതെ ഒരു വാക്ക് ആയിട്ടല്ല കിം ഉപയോഗിച്ചിരിക്കുന്നതെന്നും സംസ്‌കൃതവും മലയാളവും ചേര്‍ത്ത ഒരു രീതിയിലാണ് ഈ വരിയുടെ ഘടനയെന്നും പഴയ മലയാളം രചനകളിലും പഴയ കാല ‘സംഗീതനാടക ഗാനങ്ങളിലുമെല്ലാം ഈ രീതി നിലനിന്നിരുന്നു എന്നുമാണ് ഗാനരചയിതാവായ ഹരിനാരായണന്‍ പറയുന്നത്.

സന്തോഷ് ശിവൻ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജിൽ’. ചിത്രത്തിൽ മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങി വൻ താരനിര തന്നെയുണ്ട്.

Read more:എന്റെ രസികത്തി കൂട്ടുകാരിയ്ക്ക്; സംയുക്തയ്ക്ക് അടിപൊളി ആശംസയുമായി മഞ്ജു വാര്യർ

Manju Warrier Dance Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: