ദിലീപും തമിഴ് നടൻ അർജുനും ഒന്നിക്കുന്ന പുതിയ ചിത്രം ‘ജാക്ക് ഡാനിയലി’നു തുടക്കമായി. എസ്എല്‍ പുരം ജയസൂര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ജയസൂര്യ തന്നെ. ‘സ്പീഡ് ട്രാക്കി’നു ശേഷം ദിലീപും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ജാക്ക് ഡാനിയൽ’. ‘ഞാൻ പ്രകാശൻ’ ഫെയിം അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക.

തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസാണ് ചിത്രം നിർമ്മിക്കുന്നത്. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ. സംഗീതം ഗോപി സുന്ദർ നിർവ്വഹിക്കും.

അമേരിക്കൻ ഐക്യനാടുകളിൽ നിർമ്മിക്കപ്പെടുന്ന, ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വിസ്കിയാണ് ‘ജാക്ക് ഡാനിയൽ’. ആ പേരും സിനിമയും തമ്മിലെന്താണ് ബന്ധമെന്ന കാര്യം കാത്തിരുന്ന് കാണേണ്ടതാണ്.

രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ‘പ്രൊഫ. ഡിങ്കൻ’, വ്യാസൻ കെ.പി അണിയിച്ചൊരുക്കുന്ന ‘ശുഭരാത്രി’ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റു ദിലീപ് ചിത്രങ്ങൾ. അനു സിത്താരയാണ് ‘ശുഭരാത്രി’യിൽ ദിലീപിന്റെ നായികയായെത്തുന്നത്. അരോമ മോഹന്‍, എബ്രാഹം മാത്യു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ‘ശുഭരാത്രി’ യുടെ ഛായാഗ്രഹണം ആല്‍ബി നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഹേമന്ദ് ഹര്‍ഷനാണ്. അബ്ബാം മൂവീസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

Read more: തുളസിമാല ചാര്‍ത്തി, കൈകോര്‍ത്ത് ദിലീപും അനു സിത്താരയും; ‘ശുഭരാത്രി’ ലൊക്കേഷന്‍ ചിത്രങ്ങള്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ