Jack Daniel, Helen and Sangathamizhan Release: ദിലീപും തെന്നിന്ത്യൻ ആക്ഷൻ കിംഗ് അർജുനും ആദ്യമായി ഒന്നിക്കുന്ന ‘ജാക്ക് ഡാനിയൽ’, വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന ‘ഹെലൻ’ എന്നീ ചിത്രങ്ങളാണ് നാളെ തിയേറ്ററുകളിലെത്തുന്നത്. ഒപ്പം വിജയ് സേതുപതി ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന ‘സങ്കതമിഴനും നാളെ പ്രദർശനത്തിന് എത്തുകയാണ്.

Jack Daniel Release: തീപാറും ആക്ഷൻ രംഗങ്ങളുമായി ‘ജാക്ക് ഡാനിയൽ’

ദിലീപിനെ നായകനാക്കി എസ്.എൽ. പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജാക്ക് ഡാനിയൽ’. ചിത്രത്തിൽ ആക്ഷൻ ഹീറോ ആയാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. അതിഥി വേഷത്തിൽ തെന്നിന്ത്യൻ താരം അർജുൻ സർജയും ചിത്രത്തിലുണ്ട്. അഞ്ചു കുര്യൻ ആണ് നായികയായി എത്തുന്നത്. ‘സ്പീഡ് ട്രാക്ക്’ എന്ന ദിലീപ് ചിത്രം സംവിധാനം ചെയ്തതും ജയസൂര്യയായിരുന്നു.

‘എന്‍ജികെ’ എന്ന സൂര്യ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച ശിവകുമാര്‍ വിജയന്‍ ആണ് ‘ജാക്ക് ഡാനിയലി’ന്റെ ഛായാഗ്രഹണം. ജോണ്‍ കുട്ടിയാണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്. ആക്‌ഷന് പ്രാധാന്യമുള്ള സിനിമയില്‍ പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. ഷിബു തമീൻസ് ചിത്രത്തിന്റെ നിർമാതാവ്. നവംബർ ഏഴിനാണ് ‘ജാക്ക് ഡാനിയൽ’ തിയേറ്ററുകളിലെത്തുക.

Helen Release: ത്രില്ലടിപ്പിക്കാൻ ‘ഹെലൻ’

സാധാരണക്കാരായ ഒരച്ഛന്റേയും മകളുടേയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ‘ഹെലൻ’ പറയുന്നത്. ഒരു ത്രില്ലർ ചിത്രമാണ് ഹെലൻ. ഒരു ദിവസം നടക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്ന സൂചന നൽകുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. അന്നയുടേയും ലാലിന്റേയും പ്രകടനങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റെന്ന് ട്രെയിലര്‍ ഉറപ്പു നല്‍കുന്നുണ്ട്. ദി ചിക്കന്‍ ഹബ്ബ് എന്ന റസ്റ്റോറന്റിലെ ജീവനക്കാരിയായാണ് അന്ന ചിത്രത്തിലെത്തുന്നത്. വ്യത്യസ്തമായൊരു റോളില്‍ അജു വര്‍ഗ്ഗീസും ചിത്രത്തില്‍ എത്തുന്നുണ്ട്. റോണി ഡേവിഡ് രാജ് ആണ് മറ്റൊരു താരം.

ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഹെലൻ’. 2016 ല്‍ പുറത്തിറങ്ങിയ ‘ആനന്ദ’മായിരുന്നു വിനീത് നിര്‍മ്മിച്ച ആദ്യ ചിത്രം. ആനന്ദ് സി ചന്ദ്രനാണ് ‘ഹെലന്റെ’ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ഷാന്‍ റഹ്മാൻ.

Sangathamizhan Release: ഇരട്ടവേഷത്തിൽ സേതുപതി

വിജയ് സേതുപതി ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ‘സങ്കതമിഴന്‍ ‘. രാഷ്ട്രീയ പശ്ചാത്തലത്തില്‍ സാമൂഹ്യ പ്രസക്തമായ കഥ പറയുന്ന ചിത്രത്തിൽ റാഷി ഖന്ന, നിവേദാ പെത്തുരാജ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ‘വാലു’, ‘സ്‌കെച്ച്’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ചന്ദറാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥയൊരുക്കിയിരിക്കുന്നതും വിജയ് ചന്ദർ തന്നെ. മാസ്സ് എന്റര്‍ടെയിനര്‍ ആക്ഷന്‍ ത്രില്ലറാണ് ചിത്രം.

ആര്‍. വേല്‍രാജാണ് ഛായാഗ്രഹണവും വിവേക് – മെര്‍വിന്‍ സഹോദരങ്ങൾ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൽ അനല്‍ അരസാണ് സ്റ്റണ്ട് മാസ്റ്റര്‍.

Read more: എനിക്കുമൊരു കുടുംബമുണ്ട്, ഞാൻ ക്രൂരനല്ല: ദിലീപ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook