ഷാറൂഖ് ഖാനെ നായകനാക്കി ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അനുഷ്‌ക ശര്‍മ്മയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
യൂറോപ്പിലാണ് ഈ ഷാരൂഖ് സിനിമയുടെ കുറേ ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. റബ് നേ ബനാ ദി ജോഡി(2008), ജബ് തക് ഹേ ജാന്‍(2012) എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഷാരൂഖ് ഖാനും അനുഷ്‌ക ശര്‍മ്മയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വലുതാണ്. ഓഗസ്റ്റ് നാലിന് ചിത്രം തിയേറ്ററിലെത്തും.
ദീപിക പദുക്കോണും റണ്‍ബീര്‍ കപൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തമാഷ എന്ന ചിത്രത്തിന് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജബ് ഹാരി മെറ്റ് സെജല്‍